
ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയർ കൺവൻഷനും രണ്ടാമത് ഹോം കെയർ വാഹന സമർപ്പണവും റിസ്വാൻ അർഷദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ റഷീൻ റഹ്മാൻ മുഖ്യാതിഥിയായി. വൊളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മെംബപർഷിപ് കാർഡ് വിതരണവും നടത്തി. പ്രസിഡന്റ് ടി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ.ഖലീൽ ഇബ്രാഹിം, ഷിബു മീരാൻ, സിദ്ദിഖ്, റഹീം ചാവശേരി, ഇബ്രാഹിം ഹാജി, ടി.സി മുനീർ, എം.കെ.ന ഷാദ്, സിദിഖ് തങ്ങൾ എന്നിവർ പങ്കെടുത്തു.
കർണാടകയിൽ ഇളവുകൾ പ്രഖ്യാപിച്ചു ; വാരാന്ത്യ കർഫ്യു പിൻവലിച്ചു