Home Featured ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി

ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി

by admin
people taking shortcut roads to avoid check post

ബെംഗളൂരു :കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിനിടയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഹോട് സ്പോട്ടുകളായ മറ്റു ജില്ലകളിൽ നിന്നും ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഒരു ഭീഷണിയാവുകയാണ് .

യാത്ര പാസുകൾ അനുവദിക്കുകയും നിയന്ത്രണങ്ങൾ കുറയുകയും ചെയ്തതോടെ എല്ലാ കുറുക്കു വഴികളിലൂടെയും ഒട്ടനവധി പേര് നഗരത്തിലെത്തുന്നുണ്ടെന്നു സംശയിക്കുന്നു . ഇത് ഒരു പക്ഷെ സമൂഹ വ്യാപനം പോലുള്ള വാലിയ ഒരു വിപത്തിനു കരണമാകാനും സാധ്യതയുണ്ട് . നിലവിൽ ഇലക്ട്രോണിക് സിറ്റി വഴി തമിഴ് നാട്ടിൽ നിന്നും വരുന്നവർക്ക് പോലും ആവശ്യമായ പരിശോധനകൾ നടന്നിട്ടില്ല എന്ന പരാതിയും നില നിൽക്കുന്നു .അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടു കൂടി .കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ജോലിയായി മാറുന്നു.

“മെയ് രണ്ടാം വാരത്തിൽ തുമകുരുവിൽ ഒരു കോവിഡ് -19 കേസാണ് ഒരു ഉദാഹരണം . പാദരായണപുരയിലെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വാർഡ് 135 ൽ നിന്നുള്ള ഒരു രോഗിയുമായി ബന്ധപ്പെട്ടയാളാണ് ഇയാൾ. യാതൊരു പരിശോധനയും കൂടാതെ ഈ വ്യക്തി തുമകുരുവിൽ എങ്ങനെ ഇറങ്ങി?

“കഴിഞ്ഞയാഴ്ച പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വ്യക്തി പടാരായണപുരയിൽ ഒരു റെസ്റ്റാറ്റാന്റിൽ ജോലി ചെയ്യുകയായിരുന്നു .ലോക്ക് ടൗണിൽ കുടുങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തെ .തുംകുരുവിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മകൻ ഒന്നാം ഘട്ട ലോക്ക് ഡൌൺ പിന് വലിച്ച ശേഷം ബംഗളുരു വഴി പോയി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നു” -ഉദ്യോഗസ്ഥർ പറയുന്നു

മെയ് 4 നു പാസ് സംവിധാനം നിലവിലില്ലാത്തതിനാൽ മകൻ കുറുക്കു വഴികളിലൂടെ അസുഖ ബാധ പടർന്നു പിടിച്ച പടാരായണപുരയിൽ എത്തി പിതാവിനെ തുംകുരുവിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു .

bangalore malayali news portal join whatsapp group for latest update

രാവിലെ 7 മുതൽ 7 വരെ യുള്ള നിയന്ത്രണം നീക്കിയത് ആളുകളുടെ യാത്രകൾക്ക് സഹായകമായി. തിങ്കളാഴ്ച നഗരത്തിൽ കോവിഡ് -19 സ്ഥിദ്ധീകരിച്ചത് 55 വയസുള്ള ഒരു സ്ത്രീക്കും 26 വയസുള്ള മകനുമായിരുന്നു . ഒരു ദിവസം മുമ്പ്, 60 വയസ്സുള്ള അച്ഛൻ പോസിറ്റീവ്അ റിപ്പോർട്ട് ചെയ്തിരുന്നു .പക്ഷെ അദ്ദേഹത്തിന്റെ യാത്ര വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടായിരുന്നില്ല അമ്മയും മകനും പോസിറ്റീവ് റിപ്പോർട്ട് ചെയ്തപ്പോളാണ് കുടുംബം ആന്ധ്രാപ്രദേശിലെ അനന്തപുരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വന്നതാണെന്ന് അറിയാൻ സാധിച്ചത് . ബെംഗളൂരുവിൽ പ്രവേശിക്കാൻ അനുമതിയില്ലെങ്കിലും അവർ സുഗമമായി ഇവിടെയെത്തിയതായും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group