ബെംഗളൂരു : ഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ്.
വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആണ് സമരം.
വിവിധ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിപ്പോയിൽ നിന്ന് ബസ് പുറത്തേക്കിറക്കുന്നില്ല.
മജസ്റ്റിക്ക്, യശ്വന്ത്പുര, മാർക്കറ്റ് ,ശിവാജി നഗർ, ശാന്തി നഗർ തുടങ്ങിയ ബസ് സ്റ്റാൻ്റുകളിൽ ബസുകൾ വരുന്നില്ല.
രാവിലെ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാൻ എത്തിയ ആളുകൾ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തിയ 3 തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് മിന്നൽ സമരം പ്രഖ്യാപിക്കാൻ കാരണം.