Home Featured വിഖ്യാത കൊറിയൻ സംവിധായകനും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമായ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

വിഖ്യാത കൊറിയൻ സംവിധായകനും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമായ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

by admin

കേരളത്തിലടക്കം ഒട്ടേറെ ആരാധകരുള്ള വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചതെന്നും ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 20 ന് അദ്ദേഹം ലാത്വിയയിൽ എത്തിയിരുന്നു. പിന്നീട് കോവിഡ് ബാധിച്ചെന്നും ഗുരുതരാവസ്ഥയിലായി എന്നുമാണ് റിപ്പോർട്ട്.

ഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ്

1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതാണ് അദ്ദേഹത്തിന്റെ സിനിമാ കരിയറിൽ വഴിത്തിരിവായത്.

പഠനം ഉപേക്ഷിച്ചു മരുഭൂമിയിൽ തേളിനെ പിടിക്കാൻ ഇറങ്ങിയ പയ്യൻ 25 വയസിൽ കോടീശ്വരനായി, കൂടെ 80,000 തേളുകളും

2004ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീഅയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും. ഹ്യൂമൻ,സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group