Home കേരളം കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇനിയും പുറപ്പെട്ടില്ല : രാവിലെ മുതൽ കാത്തിരുന്ന് വലഞ്ഞു യാത്രക്കാർ

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇനിയും പുറപ്പെട്ടില്ല : രാവിലെ മുതൽ കാത്തിരുന്ന് വലഞ്ഞു യാത്രക്കാർ

by admin

ബെംഗളൂരു : കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ശ്രമിക്ക് ടെയിൻ ഇതുവരെ (23.05.19, 21 hrs)യാത്ര ആരംഭിച്ചിട്ടില്ല. അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല,

ഇന്ന് 8 മണിക്ക് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും എന്നാണ് മുൻപ് അറിയിച്ചിരുന്നത്.

യാത്രക്കാരെ മുൻപ് അറിയിച്ചത് പ്രകാരം എല്ലാവരും പാലസ് ഗ്രൗണ്ടിൽ ഉച്ചക്ക് 12 മണിയോടെ തന്നെ എത്തിയിരുന്നു.1600 ഓളം യാത്രക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതിൽ ഒരു വിഭാഗം യാത്രക്കാരെ ബി.എം.ടി.സി ബസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്, അവർക്ക് ഇപ്പോഴും സ്റ്റേഷന് ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല.

സ്ത്രീകളടക്കം പുറത്ത് തന്നെ കാത്തിരിക്കുകയാണ്.അതേ സമയം ഒരു വിഭാഗം യാത്രക്കാരെ ഇപ്പോഴും പാലസ് ഗ്രൗണ്ടിൽ നിന്ന് റെയിൽവേ എത്തിച്ചിട്ടേ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

bangalore malayali news portal join whatsapp group

സ്റ്റേഷനിൽ ട്രെയിൻ എത്ര മണിക്ക് യാത്ര തുടങ്ങും എന്ന കാര്യത്തിൽ കൃത്യമായ ഒരു വിവരവും ലഭ്യമല്ല.

കഴിഞ്ഞ മാസം 29 ന് ആണ് നോർക്ക അന്യ സംസ്ഥാനത്തു നിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ തുടങ്ങുന്നത്.

തുടർന്ന് ട്രെയിൻ പ്രഖ്യാപിച്ചത് ഒരാഴ്ച മുൻപ് മാത്രമാണ്, ആദ്യം പ്രഖ്യാപിച്ചത് പ്രകാരം തുടങ്ങേണ്ടിയിരുന്നത് കഴിഞ്ഞ വ്യാഴ്ച യായിരുന്നു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group