Home Featured നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; കർശന നടപടിയുമായി ബംഗളുരു ട്രാഫിക് പോലീസ്.. ലൈസെൻസ് റദ്ദാക്കാൻ തീരുമാനം

നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; കർശന നടപടിയുമായി ബംഗളുരു ട്രാഫിക് പോലീസ്.. ലൈസെൻസ് റദ്ദാക്കാൻ തീരുമാനം

by admin

ബെംഗളൂരു : നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നടപ്പാതകളിലൂടെ ഇരുചക്രവാഹനമോടിച്ച് പോകുന്നത് പതിവ് കാഴ്ചയാണ്. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് ഇത്തരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹമോടിക്കുന്നത്. നിയമലംഘനം വ്യാപകമായതോടെ നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിക്കുന്നവർക്കെതിരേ കടുത്ത നടപടികളെടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നിയമലംഘനം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിന്റെ തീരുമാനം.

മൂന്നു തവണ നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനായി ആർ.ടി.ഒ. യ്ക്ക് കൈമാറുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഓരോ വർഷവും ഇത്തരം കേസുകൾ കൂടി വരുകയാണ്. 2023-ൽ നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 9,500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ വർഷം കേസുകൾ കുത്തനെ കൂടി. 15,000-ത്തിലേറെ കേസുകൾ 2024-ൽ റിപ്പോർട്ട് ചെയ്‌തു. ഇലക്ട്രിക് ബൈക്കുകളാണ് നടപ്പാതയിലൂടെ ഓടിക്കുന്നതിൽ കൂടുതൽ. നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്ന് എം.എൻ. അനുചേത് പറഞ്ഞു.

നിയമം ലംഘിച്ചതിന് ആദ്യ രണ്ടു തവണ പിടിക്കപ്പെട്ടാൽ പിഴ അടയ്ക്കണം. മൂന്നാമതും പിടിക്കപ്പെട്ടാൽ പിഴയ്‌ക്കൊപ്പം ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങും. ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്‌ടപ്പെടുമ്പോൾ നടപ്പാതയിലൂടെ കയറിപ്പോകാൻ ഇരുചക്രവാഹന യാത്രക്കാർക്ക് പ്രലോഭനമുണ്ടാകാറുണ്ട്.നടപ്പാതയിൽ കാൽനടയാത്രക്കാർ ആരുമില്ലെങ്കിൽ മാത്രം കയറിപ്പോകുന്നവരുണ്ട്. അതേസമയം, നടപ്പാതയിൽ കാൽനടയാത്രികർ ധാരാളമുള്ളപ്പോഴും ഇതിലൂടെ സഞ്ചരിക്കുന്നവരെ നഗരത്തിൽ കാണാനാകും. ഇതുകൂടാതെ നടപ്പാതയിൽ വലിയ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും പതിവാണ്.

അതത്ര വലിയ സംഭവമായിരുന്നില്ല’; കുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതിനേക്കുറിച്ച്‌ ഹേമമാലിനി

മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേർ മരിക്കുകയും അറുപതുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്ന് ബി.ജെ.പി.എം.പിയും നടിയുമായ ഹേമമാലിനി. ദുരന്തത്തേക്കുറിച്ച്‌ ലോക്സഭയില്‍ പരാമർശിക്കുകയും യു.പി. സർക്കാരിനെ വിമർശിക്കുകയും ചെയ്ത സമാജ്വാദി പാർട്ടി എം.പി. അഖിലേഷ് യാദവിനെ അവർ കടന്നാക്രമിക്കുകയും ചെയ്തു. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു.

ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അത് അത്ര വലുതായിരുന്നില്ല. സംഭവത്തെ പർവതീകരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മഹാകുംഭമേള പോലൊരു വലിയ പരിപാടി വളരെ നല്ലരീതിയിലാണ് ഉത്തർ പ്രദേശ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും ഹേമമാലിനി മാധ്യമങ്ങളോടു പ്രതികരിക്കവേ പറഞ്ഞു.

മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാർഥത്തിലുള്ള എണ്ണം ആദിത്യനാഥ് സർക്കാർ മറച്ചുവെക്കുകയായിരുന്നു എന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. നന്ദിപ്രമേയ ചർച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അഖിലേഷ് വിമർശനം ഉന്നയിച്ചത്. മഹാകുംഭമേളയുടെ നടത്തിപ്പിനേക്കുറിച്ച്‌ വ്യക്തത നല്‍കാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group