Home കർണാടക ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു

ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു

ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും മുംബൈയിലേക്കും രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകള്‍ ആരംഭിക്കുന്നു.ചെന്നൈ ഐ.സി.എഫ് സാങ്കേതികവിദ്യയില്‍ ബി.ഇ.എം.എല്‍ വികസിപ്പിച്ച അത്യാധുനിക ട്രെയിനുകളാണ് ഈ റൂട്ടുകളില്‍ ഓടുന്നത്. ഇതില്‍ ഏറെ ആകർഷകമായ ബെംഗളൂരു- ഗോവ വന്ദേ ഭാരത് എക്സ്പ്രസ്, പശ്ചിമഘട്ടത്തിലെ സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകള്‍ക്കിടയിലുള്ള മനോഹരമായ പാതയിലൂടെ മംഗളൂരു ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്.ആഴ്ചയില്‍ ആറ് ദിവസമുള്ള ഈ സർവീസിന് (26655/26656) ഹസ്സൻ, ഉഡുപ്പി, മുരുഡേശ്വർ, ഗോ കർണ റോഡ്, കാർവാർ തുടങ്ങിയ പ്രധാന സ്റ്റോപ്പുകളുണ്ടാകും.

രാവിലെ 07:35-ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 13 മണിക്കൂർ 20 മിനിറ്റ് കൊണ്ട് രാത്രി 08:55-ന് മഡ്ഗാവിലെത്തും. തിരികെ രാവിലെ 08:20-ന് മഡ്ഗവില്‍ നിന്ന് പുറപ്പെട്ട് രാത്രി 09:15-ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ബെംഗളൂരു – മുംബൈ റൂട്ടില്‍ ഓടിത്തുടങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നവംബർ 1-ന് ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ നവംബർ 2 മുതല്‍ പതിവ് സർവീസ് ആരംഭിക്കും.ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം 16 മണിക്കൂറില്‍ താഴെയായി കുറയ്ക്കാൻ ഇത് സഹായിക്കും. SMVT ബെംഗളൂരുവില്‍ നിന്ന് രാത്രി 10:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 01:50-ന് മുംബൈ ഛത്രപതി ശിവജി ടെർമിനസിലെത്തും. മറുദിശയില്‍ രാത്രി 10:30-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:50-ന് ബെംഗളൂരുവിലുമെത്തും. അനന്തപൂർ, റായ്ച്ചൂർ, സോലാപൂർ, കല്യാണ്‍ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group