ന്യൂഡല്‍ഹി : ദക്ഷിണ റെയില്‍വേയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു. ബംഗളൂരു-മുംബൈ റൂട്ടിലോടുന്ന ട്രെയിൻ ഞായറാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്തു.നവംബർ രണ്ടിന് മുംബൈയില്‍ നിന്നും മൂന്നിന് ബംഗളൂരുവില്‍ നിന്നും പ്രതിദിന സർവീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ ആറു ദിവസമാണ് സർവീസ് ഉണ്ടാവുക. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക.മടക്കയാത്രയില്‍ മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലാണ് സർവീസ്.
ബെംഗളൂരുവിലെ എസ്എംവിടി സ്റ്റേഷനില്‍ നിന്ന് രാത്രി 7.45 ന് പുറപ്പെടുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 11. 55 ന് മുംബൈ സിഎസ്എംടിയില്‍ എത്തിച്ചേരും.മുംബൈ സിഎസ്എംടി-ബെംഗളൂരു എസ്എംവിടി വന്ദേഭാരത് രാത്രി 8.10നു മുംബൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ബംഗളൂരുവിലെത്തും. ഉദ്ഘാടന ദിവസമായ ഇന്ന് സർവീസ് നടത്തുന്ന സ്ലീപ്പർ ട്രെയിൻ തിങ്കളാഴ്ച രാവിലെ 6.15 ന് മുംബൈയിലെത്തും.അനന്ത്പുർ, ഗുണ്ടക്കല്‍, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാണ്‍ എന്നീ എട്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും.വന്ദേഭാരതിന്റെ താല്‍ക്കാലിക സമയപ്പട്ടികയും ടിക്കറ്റ് നിരക്കും പുറത്തുവന്നിട്ടുണ്ട്. 1118 കിലോമീറ്റർ ദൂരം 16 മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് പിന്നിടുന്നത്. 27651 / 27652 എന്നീ ട്രെയിൻ നമ്പറുകളിലാണ് സർവീസ് നടത്തുക.