ബെംഗളൂരു: കന്നഡ രാജ്യോത്സവ ദിനത്തില്‍ ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സര് എം.വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിനെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രസഹമന്ത്രി വി. സോമണ്ണ, യൂണിയന് മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്ലാജെ, ബി.ജെ.പി എം.പിമാരായ തേജസ്വി സൂര്യ, പി.സി. മോഹന്‍, സി.എന്‍. മഞ്ജുനാഥ് എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ഫ്ലാഗ് ഓഫിന് ശേഷം മന്ത്രിമാരും ജനപ്രതിനിധികളും ട്രെയിനിനുള്ളിലെ അത്യാധുനിക സൗകര്യങ്ങള്‍ പരിശോധിക്കുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു.
മണിക്കൂറില്‍ ഉയര്‍ന്ന വേഗതയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ രാത്രികാല ട്രെയിനില്‍ മൊത്തം 823 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 11 എസി ത്രീ-ടയര്‍ കോച്ചുകള്‍ (611 സീറ്റുകള്‍), 4 എസി ടൂ-ടയര്‍ കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് എസി കോച്ച് (24 സീറ്റുകള്‍) എന്നിവയാണ് ട്രെയിനിലുള്ളത്.ആഴ്ചയില്‍ 6 ദിവസമാണ് സര്‍വീസ് നടത്തു ക. ബെംഗളൂരുവില്‍ നിന്ന് രാത്രി 7.45-ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 27652) അടുത്ത ദിവസം രാവിലെ 11.55-ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് എത്തിച്ചേരും.മടക്ക സര്‍വീസ് (നമ്പര്‍: 27651) രാത്രി 8.10-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവില്‍ എത്തും.ഏകദേശം 16 മണിക്കൂര്‍ കൊണ്ട് ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള ദൂരം പിന്നിടുന്ന ഈ സര്‍വീസ് ദക്ഷിണ പശ്ചിമ റെയില്‍വേയാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയിലെ റെയില്‍വേ വികസനത്തിനായി 52,000 കോടി രൂപയിലധികം ചെലവഴിച്ചതായി ചടങ്ങില്‍ വി. സോമണ്ണ വ്യക്തമാക്കി.