ബെംഗളൂരു:മെട്രോ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ വിമാനത്താവള റീച്ച് പ്രതിദിനം 17,000 യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാകുമെന്ന് ബിഎംആർസി എംഡി അഞ്ജും പർവേഷ്. സിൽക്ക് ബോർഡ് കെആർ പുരം, കെആർപുരം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റീച്ചി ന്റെ നിർമാണം 2025ൽ പൂർത്തിയാകും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷമായി ഉയർന്നിട്ടുണ്ട്.
കോവിഡിന് മുൻപു 3.5 ലക്ഷമായിരുന്നു. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ പ്രതിദിന യാത്രക്കാർ 5 ലക്ഷം മുതൽ 7 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. മു നാംഘട്ടത്തിൽ പ്രഖ്യാപിച്ച 37 കിലോമീറ്റർ വരുന്ന സർജാപുര ഹെബ്ബാൾ പാതയുടെ ഡിപിആർ തയാറാക്കുന്നതിനു കൺസൽറ്റൻസിയെ നിയമിച്ചതായും അഞ്ജും പർവേഷ് പറഞ്ഞു.