Home Featured റീല്‍സെടുക്കാൻ തിരക്കുള്ള റോഡില്‍ കസേരയിട്ടിരുന്നു ; യുവാവിനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്, വീഡിയോ

റീല്‍സെടുക്കാൻ തിരക്കുള്ള റോഡില്‍ കസേരയിട്ടിരുന്നു ; യുവാവിനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്, വീഡിയോ

by admin

ബെംഗളൂരു: റോഡില്‍ കസേരയിട്ടിരുന്ന റീല്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാമില്‍ റീല്‍ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരക്കുള്ള റോഡിലിരുന്ന ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ബെംഗളൂരുവിലെ മഗഡി റോഡില്‍ ഏപ്രില്‍ 12നായിരുന്നു സംഭവം. വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേല്‍ കാല് കയറ്റി വച്ച്‌ ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമില്‍ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി.

സംഭവം വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ച്‌ ചായകൂടിക്കാൻ പോയാല്‍ പ്രശസ്തിയല്, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രതി സ്റ്റേഷനില്‍ നില്‍ക്കുന്ന വീഡിയോക്കൊപ്പം പൊലീസ് പോസ്റ്റ് ചെയ്തു. റീല്‍സ് എടുക്കാൻ വേണിട കാണിച്ച സാഹസം ഒടുവില്‍ ബെംഗളൂരു പൊലീസിന്റെ റീല്‍സില്‍ അവസാനിച്ചുവെന്ന് പറയാം.

വിവാഹം കഴിച്ച ഭൂരിഭാഗംപേര്‍ക്കും ഗുരുതരമായ മറവി രോഗം; കാരണം പങ്കാളിയെന്ന് പഠനം

താല്‍പ്പര്യമില്ലാതിരുന്നിട്ടും നിങ്ങളെ മാതാപിതാക്കള്‍ വിവാഹത്തിനായി നിർബന്ധിക്കുന്നുണ്ടോ? എന്നാല്‍, ദി ജേർണല്‍ ഓഫ് ദി അല്‍ഷിമേഴ്‌സ് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണത്തെക്കുറിച്ച്‌ എത്രയും വേഗം അവരെ അറിയിക്കൂ.വിവാഹം മനുഷ്യന്റെ മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഗുരുതര മറവിരോഗമായ ഡിമെൻഷ്യ വരുന്നത് കൂടുതലും വിവാഹിതരിലെന്നും പഠനത്തില്‍ കണ്ടെത്തി. അവിവാഹിതർ അല്ലെങ്കില്‍ വിവാഹമോചിതരായ ആളുകളില്‍ ഡിമെൻഷ്യ വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.

24,000 അമേരിക്കക്കാരെ 18 വർഷത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തും ഇതേ സ്ഥിതിതന്നെയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. പ്രത്യേകിച്ച്‌ വ്യക്തിജീവിതവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നവരില്‍. വൈകാരികമായ അതൃപ്‌തി മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കണ്ടെത്തി. അസന്തുഷ്ടമായ ദാമ്ബത്യ ബന്ധങ്ങള്‍ മാനസികവും ശാരീരികവുമായ തളർച്ചയിലേക്ക് നയിക്കുന്നു.

വിട്ടുമാറാത്ത സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുന്നു. വിവാഹിതരായ വ്യക്തികളില്‍ ഡിമെൻഷ്യ ദിനംപ്രതി വർദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമേ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ ശരിയായ രീതിയില്‍ പരിഹാരം കണ്ടെത്താൻ സാധിച്ചാല്‍ നിങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും. എന്നിരുന്നാലും വിവാഹ ജീവിതവും മാനസികാരോഗ്യവും തമ്മില്‍ ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ ശക്തിയേറിയ ബന്ധമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. പങ്കാളിയുടെയും നിങ്ങളുടെയും സ്വഭാവങ്ങളും ശീലങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ രണ്ടുപേരിലും വിഷാദരോഗം ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group