Home കർണാടക ബെംഗളൂരു യാത്രക്കാര്‍ക്ക് വൻ സന്തോഷവാര്‍ത്ത! ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നാലുവരി അടിപ്പാത തുറക്കുന്നു

ബെംഗളൂരു യാത്രക്കാര്‍ക്ക് വൻ സന്തോഷവാര്‍ത്ത! ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നാലുവരി അടിപ്പാത തുറക്കുന്നു

ഓള്‍ഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണല്‍ റോഡ്, നാഷണല്‍ എയ്‌റോസ്‌പേസ് ലിമിറ്റഡ് , ചല്ലഘട്ട ജംഗ്ഷൻ എന്നിവിടങ്ങളിലെ നാലുവരി അടിപ്പാത അടുത്ത വർഷം ജനുവരിയോടെ തുറന്ന് നല്‍കും.പാതയുടെ 80 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 300 മീറ്റർ വീതിയിലാണ് നാലുവരി പാത ഒരുക്കുന്നത്. 19.5 കോടിയാണ് പദ്ധതി ചെലവ്.എച്ച്‌പി പെട്രോള്‍ ബങ്കിൻ്റെ ഭാഗത്തേക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്ന ജോലികളും അടിപ്പാതയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കരാറുകാർക്ക് നല്‍കിയിരിക്കുന്ന അവസാന സമയപരിധി ജനുവരിയാണ്.’ 300 ഡയാമീറ്ററുളള കുടിവെള്ള വിതരണ പൈപ്പ് ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിർമ്മാണ തൊഴിലാളികളെ സംബന്ധിച്ച്‌ ഈ ഭാഗം വലിയ വെല്ലുവിളിയാണ്.

പൈപ്പ് ലൈനുകളും മറ്റ് അനുബന്ധ സംവിധാനങ്ങളുമെല്ലാം ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്ന് ബിഡബ്ല്യുഎസ്‌എസ്ബി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനിയർമാരുമായി ഇതുസംബന്ധിച്ച്‌ സഹകരിച്ച്‌ പ്രവർത്തിച്ചുവരികയാണ്. അടുത്തയാഴ്ചയോടെ ഈ ഭാഗത്ത് പ്രീകാസ്റ്റ് സ്ലാബുകള്‍ സ്ഥപിക്കാന ആരംഭിക്കും. ഡിസംബറോടെ തന്നെ പണികള്‍ പൂർത്തീകരിച്ച്‌ ഗതാഗതത്തിനായി തുറന്ന് നല്‍കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, കരാറുകാർ പറഞ്ഞു.ജനുവരിയോടെ ബോക്സിൻ്റെ മറുഭാഗത്തുള്ള പണികളും പൂർത്തീകരിക്കാനാകും. ഇതോടെ രണ്ട് വശങ്ങളിലൂടെയും ഗതാഗതത്തിന് പാത തുറന്ന് നല്‍കാൻ സാധിക്കും.

2023 ല്‍ തന്നെ ബിബിഎംപി പ്രൊജക്‌ട് വിംഗ് പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ബെംഗളൂരു ട്രാഫിക് പോലീസ് അനുമതി നിഷേധിച്ചു. എയർപോർട്ടിലേക്കെത്താൻ ഓള്‍ഡ് എയർപോർട്ട് റോഡിനേയാണ് വിവിഐപികള്‍ കൂടുതലായി ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.ലോക്ഭവനില്‍ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കും മറ്റ് പരിപാടികള്‍ക്കുംഗവർണർമാർ മുതല്‍ മുഖ്യമന്ത്രിമാർ വരേയും കേന്ദ്ര മന്ത്രിമാരും മറ്റ് പ്രമുഖരും ആശ്രയിച്ചിരുന്നത് ഈ പാതയായിരുന്നു. അതാണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് ട്രാഫിക് പോലീസ് വിശദീകരിച്ചു.

അതേസമയം ഈ വർഷം മെയ് മാസത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കാൻ ചീഫ് കമ്മീഷ്ണർ എം മഹേശ്വർ റാവു നിർദേശിക്കുകയായിരുന്നു. ട്രാഫിക് പോലീസും പച്ചക്കൊടി കാട്ടിയതിന് പിന്നാലെയായിരുന്നു നടപടി.റോഡിലൂടെ ഗതാഗതം അനുവദിച്ചുകൊണ്ടു തന്നെയായിരുന്നു നിർമ്മാണങ്ങള്‍ നടന്നത്. ഇപ്പോള്‍ . 75 മുതല്‍ 80 ശതമാനം വരെ ജോലികള്‍ പൂർത്തിയായിക്കഴിഞ്ഞതായി ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ എഞ്ചിനിയർമാർ വ്യക്തമാക്കി.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ മൂന്ന് മാസത്തിനുള്ള പണികള്‍ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ കമ്മീഷ്ണർ നിർദ്ദേശിച്ചത്. എന്നാല്‍ പൈപ്പ്ലൈനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ജോലിക്ക് തടസം തീർത്തു. അതേസമയം മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലാളികളെ വിന്യസിക്കുകയും നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ പണികള്‍ വലിയ കാലതാമസമില്ലാതെ തീർക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. എന്തായാലും വൈകാതെ തന്നെ പാത തുറക്കുമെന്ന ആശ്വാസത്തിലാണ് ബെംഗളൂരു നിവാസികള്‍.

You may also like

error: Content is protected !!
Join Our WhatsApp Group