ദോഹ> ലോകകപ്പ് വേദികളില്‍ ബിയര്‍ നിരോധിക്കാന്‍ ഒരുങ്ങി ഖത്തര്‍ ഭരണകൂടം.സ്റ്റേഡിയങ്ങളില്‍ നിന്ന് നോണ്‍ ആല്‍ക്കഹോളിക് ആയ പാനിയങ്ങള്‍ മാത്രമാവും ആരാധകര്‍ക്ക് ലഭിക്കുക.
നേരത്തെ സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോളിക് ബിയര്‍ അനുവദിക്കും എന്നായിരുന്നു ഖത്തറിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങളിലും ബിയര്‍ വില്‍പ്പന അനുവദിക്കില്ല എന്ന തീരുമാനം വരുന്നതായാണ് റിപ്പോര്‍ട്ട്.
മദ്യവില്‍പ്പന സംബന്ധിച്ച് ഖത്തര്‍ ഭരണകൂടവും ഫിഫയും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. പൊതുസ്ഥലത്ത് നിന്ന് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തര്‍. ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് ഖത്തറിന്റെ നിലപാട് കല്ലുകടിയാവുകയാണ്. ലോകകപ്പിന് രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് സ്റ്റേഡിയങ്ങളില്‍ ബിയര്‍ നിരോധിക്കുന്നതായുള്ള തീരുമാനം വരുന്നത്.
സൊമാറ്റോയുടെ സഹസ്ഥാപകൻ പുറത്തേക്ക്; മോഹിത് ഗുപ്ത രാജിവെച്ചു
ദില്ലി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു. രാജി. 2020 മെയ് മാസത്തിൽ സഹ സ്ഥാപകനായ മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജീവിതത്തിൽ മറ്റ് പല മേഖലകളെ അറിയുന്നതിനായി സൊമാറ്റോയിൽ നിന്ന് മുന്നോട്ട് പോകാൻ തീരുമാനിക്കുന്നു എന്നാണ് രാജി വെച്ചുകൊണ്ട് തന്റെ ടീമിന് അയച്ച സന്ദേശത്തിൽ ഗുപ്ത പറഞ്ഞത്. സൊമാറ്റോയുടെ ഫുഡ് ഡെലിവറി പ്രവർത്തനങ്ങൾ ആദ്യം മുതൽ കെട്ടിപ്പടുത്തതിന്റെ ബഹുമതി ഗുപ്തയ്ക്കാണ്, 2020 മെയ് മാസത്തിൽ സഹസ്ഥാപകനായി ഉയർത്തപ്പെടുന്നതിന് മുമ്പ് സെഗ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു മോഹിത് ഗുപ്ത.
സോമറ്റോയിൽ നിന്നുള്ള മോഹിത് ഗുപ്തയുടെ രാജി ഏറെ ചർച്ചയാകുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവാര ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ രാജി.