Home Featured ബംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചു

ബംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചു

by admin

കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചു. ലോകമെമ്ബാടുമുള്ള 67 കലാകാരന്മാരുടെ 210 കലാ സൃഷ്ടികള്‍ പ്രദർശനത്തിലുണ്ട്.യാത്രക്കാര്‍ക്കും സന്ദർശകർക്കും ചിത്ര കലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ആര്‍ട്ട് പാര്‍ക്ക് അവസരമൊരുക്കുന്നു. ചിത്രകാരന്‍ എസ്.ജി വാസുദേവ് ആണ് പാര്‍ക്ക് രൂപകല്‍പന ചെയ്തത്. ആർട്ട് പാർക്കില്‍ ചിത്രകാരന്മാര്‍ തത്സമയം ചിത്രങ്ങള്‍ വരക്കുകയും സമൂഹത്തില്‍ കലയുടെ പ്രസക്തി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ഗ്ഗാത്മകതയുമായി ബന്ധം സ്ഥാപിക്കാനും ആര്‍ട്ട് പാര്‍ക്ക് സഹായിക്കുന്നുവെന്നും ജീവിതത്തെക്കുറിച്ച്‌ പുതിയ വീക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ കലക്ക് സാധിക്കുമെന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവള എം.ഡി യും സി.‌ഇ‌.ഒ യുമായ ഹരി മാരാര്‍ പറഞ്ഞു. ഇതിനോടകം ആര്‍ട്ട് പാര്‍ക്കിന്‍റെ 75 ലധികം പതിപ്പുകള്‍ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു.

ജാഗ്രതൈ! ചുട്ടു പൊള്ളും; കേരളത്തില്‍ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍, തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. മലമ്ബ്രദേശങ്ങള്‍ (High Altitudes), ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group