Home കർണാടക അനന്ത് അംബാനിയുടെ 31-ാം ജന്മദിനം: ബെംഗളൂരു രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍

അനന്ത് അംബാനിയുടെ 31-ാം ജന്മദിനം: ബെംഗളൂരു രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍

by ടാർസ്യുസ്

ബെംഗളൂരു: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ 31-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ബെംഗളൂരുവിലെ പ്രശസ്തമായ രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു.റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനിയുടെ ജന്മദിനത്തില്‍ പ്രമുഖരുടെ വൻനിരയാണ് ആശംസകള്‍ നേരുന്നത്. ജന്മദിനത്തോടനുബന്ധിച്ച്‌ ബെംഗളൂരുവിലെ രാജരാജേശ്വരി ക്ഷേത്രത്തിലും ആശ്രമത്തിലും വിവിധ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചു.രാജരാജേശ്വരി ക്ഷേത്രത്തിലെ ചടങ്ങുകള്‍രാവിലെ 8 മണിക്ക് ‘സങ്കല്‍പ പൂജ’ ചെയ്തുകൊണ്ടാണ് പൂജാകർമ്മങ്ങള്‍ ആരംഭിച്ചത്.

ബെംഗളൂരുവിലെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ അനന്ത് അംബാനിയുടെ പേരില്‍ പ്രത്യേക അർച്ചനകളും പൂജകളും നടത്തി. അംബാനി കുടുംബത്തിന് വേണ്ടിയാണ് ഈ ആത്മീയ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.ഗുരുജിമാരുടെ അനുഗ്രഹംപൂജകള്‍ക്ക് ശേഷം ഗുരുജിമാരുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. പൂജയ്ക്ക് ശേഷം ഗുരുജി ഭക്തർക്ക് പ്രത്യേക സന്ദേശം നല്‍കുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ‘വൻതാര’ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകനുമായ അനന്ത് അംബാനി, തന്റെ ജന്മദിനം വളരെ ലളിതമായും സേവനമനസ്കതയോടെയുമാണ് ആഘോഷിക്കുന്നത്. ഗുജറാത്തിലെ സലംഗ്‌പൂർ ധാമില്‍ 15 കോടി രൂപ ചെലവില്‍ അത്യാധുനിക ഗോശാല നിർമ്മിക്കുമെന്ന പ്രഖ്യാപനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group