ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയത്.കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ ആണ് മരിച്ചത്. പന്ത്രണ്ട് വയസ്സായിരുന്നു. ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അമ്മ ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. കുട്ടി റിമോര്‍ട്ട് തരാന്‍ അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അമ്മ നല്‍കിയില്ല. പിന്നാലെ അമ്മയോട് ആദിത്യന്‍ അമ്മയോട് വഴക്കിടുകയായിരുന്നു.ശേഷം മുറിയില്‍ കയറി വാതില്‍ അടച്ചു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.