Home Featured ആകാശ എയര്‍ ബെംഗളൂരുവിൽ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു

ആകാശ എയര്‍ ബെംഗളൂരുവിൽ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്ബനിയായ ആകാശ എയര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ബംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക.ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ആഭ്യന്തര വിമാനക്കമ്ബനിയായ ആകാശ എയര്‍ ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്.

ഞങ്ങളുടെ പത്താമത്തെ ലക്ഷ്യസ്ഥാനമായി ഈസ്റ്റ് കോസ്റ്റിന്റെ രത്നമായ വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനുമിടയില്‍ പ്രതിദിന ഫ്ലൈറ്റുകള്‍ ആസ്വദിക്കൂ. ഇപ്പോള്‍ തന്നെ https://akasaair.com വെബ്സൈറ്റില്‍ ബുക്ക് ചെയ്യുക എന്ന് ആകാശ എയര്‍ ട്വീറ്റ് ചെയ്തു.ബെംഗളൂരു-വിശാഖപട്ടണം റൂട്ടില്‍, ആകാശ എയര്‍ രണ്ട് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. ആദ്യ ഫ്രീക്വന്‍സി ഡിസംബര്‍ 10 നും രണ്ടാമത്തെ ഫ്രീക്വന്‍സി ഡിസംബര്‍ 12 നും ആരംഭിക്കും.

ഈ പുതിയ സേവനങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാന്‍ ആകാശയെ അനുവദിക്കുമെന്ന് കമ്ബനി അറിയിച്ചു.

10 ലൊക്കേഷനുകളില്‍ എട്ടെണ്ണം ബെംഗളൂരുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആകാശ എയര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.ദിവസേന രണ്ടുതവണ ബെംഗളൂരു-വിശാഖപട്ടണം വഴിയുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത് ഞങ്ങളുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന്,സഹായകമാകും എന്ന് ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. ഉയര്‍ന്ന ഡിമാന്‍ഡുള്ള ബെംഗളൂരു-അഹമ്മദാബാദിലും സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ആക്ഷ വളര്‍ച്ചയുടെ പടവുകള്‍ തണ്ടുകയാണെന്ന് പ്രവീണ്‍ അയ്യര്‍ പറഞ്ഞു.

സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഇതറിയാതെ പോകരുതെ..!

സാനിറ്ററി പാഡുകളില്‍ ശരീരത്തിന് അപകടകരകമായ വസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍. പാഡുകളില്‍ അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്‌ക്ക് കാരണമായ രാസവസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.ഡല്‍ഹി ആസ്ഥാനമായ ‘ടോക്‌സിക്‌സ് ലിങ്ക്’ എന്ന സര്‍ക്കാര്‍ ഇതര സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.രാജ്യത്ത് ലഭ്യമായ 10 ബ്രാന്‍ഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്.

എല്ലാ സാമ്ബിളുകളിലും അസ്ഥിര ജൈവസംയുക്തങ്ങളുടെയും അംശം കണ്ടെത്തി. ഇവയുടെ സാന്നിധ്യം അന്ധഃസ്രാവി ഗ്രന്ഥി തകരാറുകള്‍, ഹൃദയത്തിനും പ്രത്യുല്‍പാദന വ്യവസ്ഥകള്‍ക്കും തകാരാറുണ്ടാക്കും.കൂടാതെ പ്രമേഹം, അര്‍ബുദം, ജനനവൈകല്യങ്ങള്‍ തുടങ്ങിയവയ്‌ക്കും കാരണമാകും.ജൈവമെന്ന് അവകാശപ്പെടുന്ന പാഡുകളിലാണ് ഇത്തരം സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ മാരക തോതിലുള്ള ഫാലേറ്റുകളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തി.

ചില പാഡുകളില്‍ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യന്‍ നിശ്ചിത നിലവാരത്തെക്കാള്‍ മൂന്നിരിട്ടി വരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.സംയുക്തങ്ങളുടെ അളവ് കൂടുന്നത് മസ്തിഷ്‌ക വൈകല്യങ്ങള്‍ക്കും ആസ്ത്മ, ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്‌ക്കും കാരണമാകും.സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനനേന്ദ്രിയത്തിന് ചര്‍മ്മത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രാസവസ്തുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group