അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുകയാണ്.
നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസ്നി ഹോട്ട് സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം നേടിയതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് എൻറർ ടെയിൻമെൻറ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 11-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും ഒടിടിയില്‍ വരാത്തത് എന്താണെന്ന തരത്തില്‍ വലിയ ചർച്ചകളും സിനിമാ പ്രേമികളുടെ ഇടയില്‍ ഉണ്ടായിരുന്നു ഇതിന് വിരാമമിട്ടാണ് പുതിയ റിപ്പോർട്ടുകള്‍ പുറത്തു വരുന്നത്.
നിലവിലെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം മാർച്ച് 20-നായിരിക്കും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക എന്നതാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഇതില്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകരില്‍ നിന്നും സ്ഥിരീകരണം ആവശ്യമാണ്. ഇങ്ങനെ വന്നാല്‍ 20-ന് അർദ്ധരാത്രി മുതലെങ്കിലും ചിത്രം ഇനി കാണാൻ സാധിക്കും. അഞ്ചാം പാതിരയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. നിർവ്വഹിക്കുന്നത്. എസിപി എബ്രഹാം ഒസ്ലാറായാണ് ജയറാം സിനിമിയില്‍ എത്തുന്നത്. വളരെ വലിയ വിജയമാണ് തീയ്യേറ്ററില്‍ ചിത്രത്തിന് ലഭിച്ചത്.
ഏറ്റവും പ്രധാന കാര്യമെന്താണെന്നാല്‍ 2024ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. ഫെബ്രുവരി ഒമ്ബതിനും 16നും ഇടയിലായിരിക്കും ചിത്രം ഒടിടിയില്‍ എത്തുമെന്നത് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടിടി പ്ലേ, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ചും ചില തർക്കങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
തിയറ്റർ പ്രദർശനം സമയത്ത് ചിത്രത്തിന്റെ ഡിജിറ്റല്‍ പാർട്ട്ണറായി എഴുതി കാണിച്ചത് പ്രൈം വീഡിയോ എന്നായിരുന്നു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്റ്റാർ നെറ്റ്വർക്ക് സ്വന്തമാക്കിയിരിക്കുന്നു. ഇതിലാണ് ആരാധകർക്കും സംശയം തോന്നിയത്. എന്നാല്‍ നിലവിലെ സൂചനകള്‍ പ്രകാരം ചിത്രം എന്തായാലും ഹോട് സ്റ്റാറില്‍ തന്നെയായിരിക്കും എത്തുക.
ആദ്യ മൂന്ന് ദിവസം കൊണ്ട് ഓസ്ലർ 8.15 കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്. കണക്ക് നോക്കിയാല്‍ 50 കോടിയോളം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം നേടി കഴിഞ്ഞു. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രമെന്ന സ്വീകാര്യത കൂടി വന്നിരുന്നതിനാല്‍ ത്രില്ലർ പ്രേമികളും ആവേശത്തിലായിരുന്നു.
ഏറ്റവും ഒടുവില്‍ 25-ാം ദിവസത്തെ കൂടി കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം നേടിയത് 40 കോടി രൂപയാണ്. യുഎഇയില്‍ മാത്രം കളക്ഷൻ ഏകദേശം പത്ത് കോടിയോളം നേടിയിട്ടുണ്ട്. പുതിയ കണക്കുകള്‍ എല്ലാ കൂടി വരുമ്ബോള്‍ ജയറാം ചിത്രത്തിന്റെ ആകെ ബോക്സ്‌ഓഫീസ് കണക്ക് 50 കോടി കടക്കും.
ഡോക്ടർ രണ്‍ധീർ കൃഷ്ണൻ കഥ എഴുതി മിഥുൻ മുനുവല്‍ സംവിധാനം ചെയ്ത ചിത്രം ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്ബോക്ക് സിനിമാസിന്റെ ബാനറില്‍ നിർമിച്ചിരിക്കുന്നത്. ജയറാാം മമ്മൂട്ടി എന്നിവർക്കൊപ്പം അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തില്‍ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും ഒടിടി റീലിസിന്റെ ആവേശത്തിലാണ് പ്രേക്ഷകരും. ചിത്രം തീയ്യേറ്ററില്‍ കാണാൻ സാധിക്കാത്തവർക്ക് ഇനി ഒടിടിയില്‍ വീട്ടിലിരുന്ന് കാണാം.