മംഗളൂരു: കര്‍ണാടകയില്‍ വാഹനമിടിച്ച് പുലി ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ചിത്രദുര്‍ഗ ഡിഎസ് ഹള്ളിയിലാണ് സംഭവം.ഹൈവേ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ വരുതിയിലാക്കാന്‍ വനപാലക,താപ്പാന സംഘം രംഗത്ത്
മംഗളൂരു: രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടി മെരുക്കാന്‍ വനം അധികൃതരും പരിശീലനം നേടിയ താപ്പാനകളും രംഗത്ത്.
റെഞ്ചിലാടിയില്‍ തിങ്കളാഴ്ച രാവിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ.രഞ്ജിത(21),ബി.രമേശ് റൈ നൈല(55) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലയാളി ആനയെ പിടികൂടാണീ നീക്കം. നാഗര്‍ഹോളെ,ഡുബരെ ആന സങ്കേതങ്ങളില്‍ നിന്നുള്ളതാണ് അഭിമന്യു, പ്രശാന്ത്,ഹര്‍ഷ,കാഞ്ചന്‍, മഹേന്ദ്ര എന്നീ താപ്പാനകള്‍.
കൊലപാതകം നടന്നതിനെ തുടര്‍ന്ന്, വലിയ ജനരോഷം ഉണര്‍ന്നപ്പോഴാണ് അധികൃതര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. സുള്ള്യ,പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളില്‍ നിന്നുള്ള 50 വനപാലകരാണ് ജില്ല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ രംഗത്തുള്ളത്. പരിശീലനം ലഭിച്ച 30 പാപ്പാന്മാരും ഇവരോടൊപ്പമുണ്ട്.
ഇതിനിടെ, ആക്രമകാരികളായ ആനകളെ കണ്ടെത്താന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് ജില്ല അധികൃതര്‍ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കയാണ്. മരിച്ച യുവതിയുടെ സഹോദരന് ജോലി നല്‍കാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആനശല്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികള്‍ അലംഭാവം കാണിക്കുന്നതായി രോഷാകുലരായ നാട്ടുകാര്‍ കുറ്റപ്പെടുത്തി.