ബംഗളുരു: വ്യാഴാഴ്ച ബെംഗളൂരുവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജനതാ ദർശൻ പരിപാടിക്കിടെ ഒരു വനിതാ സബ് ഇൻസ്പെക്ടർ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വൃദ്ധയായ സ്ത്രീ പരാതിപെട്ടു.
ബൊമ്മൈ അദ്ദേഹത്തിന്റെ വസതിയിൽ പരാതികൾ കേൾക്കുകയായിരുന്നു, എന്നാൽ സമയം അവസാനിച്ചതിനാൽ സ്ത്രീക്ക് പരാതി നൽകാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ കാറിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, ആ സ്ത്രീ ഉറക്കെ തന്റെ പ്രശ്നം പറയാൻ തുടങ്ങി. ഇത് കേട്ട ബൊമ്മൈ തന്റെ കാർ നിർത്തി അവളുടെ പരാതി സ്വീകരിച്ചു.
ഒരു വനിതാ സബ് ഇൻസ്പെക്ടർ തന്നെ ഉപദ്രവിക്കുകയും കുറ്റപത്രം തിരുത്തുകയും ചെയ്തു, സബ് ഇൻസ്‌പെക്ടറും തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് അവർ പരാതിപ്പെട്ടു. അവരുടെ പരാതി ക്ഷമയോടെ കേട്ട ശേഷം പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും, ഇതിനെ കുറിച്ച് അന്വേഷിച്ചു വേണ്ട നടപടി എടുക്കുമെന്ന് സ്ത്രീക്ക് ഉറപ്പു നൽകുകയും ചെയ്തു.
*onamtraditions.com*_Love our tradition_*ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️https://onamtraditions.com/login?referrer=AAAE Visit Our store@ *MADIWALA*▶️ https://g.co/kgs/yJ2b62 Call: *095269 18111*