ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈശാഖ് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്.സംഭവസമയത്ത് നടി യെലഹങ്കയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജരാജേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇയാള്‍ക്കെതിരായ ഒരു കേസിന്റെ തുടർനടപടികള്‍ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വൈശാഖിന്റെ കുടുംബം ഫ്ലാറ്റിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.