Home തിരഞ്ഞെടുത്ത വാർത്തകൾ ഓട്ടത്തിനിടെ കണ്ടെയ്‌നര്‍ ലോറിയില്‍ തീ; ലോറിയിലുണ്ടായിരുന്നു ബെന്‍സ്‌ കാര കത്തിനശിച്ചു

ഓട്ടത്തിനിടെ കണ്ടെയ്‌നര്‍ ലോറിയില്‍ തീ; ലോറിയിലുണ്ടായിരുന്നു ബെന്‍സ്‌ കാര കത്തിനശിച്ചു

by ടാർസ്യുസ്

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക്‌ തീപിടിച്ച്‌ ഉള്ളില്‍ ഉണ്ടായിരുന്ന കോടികള്‍ വിലവരുന്ന കാര്‍ കത്തി നശിച്ചു.ഇന്നലെ രാവിലെ ഒമ്പതോടെ കടുത്തുരുത്തി ബൈപ്പാസില്‍ ആണ്‌ അപകടം.ഏറ്റുമാനൂരിലെ ഷോറൂമില്‍ നിന്നും കോഴിക്കോട്ട്‌ ഷോറൂമിലേക്കു കൊണ്ടുപോകുകയായിരുന്ന ബെന്‍സ്‌ കാറാണ്‌കത്തി നശിച്ചത്‌. ലോറിയില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ ഡ്രൈവര്‍ ലോറി സൈഡില്‍ നിര്‍ത്തിയ ശേഷം പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. കടുത്തുരുത്തിയില്‍ നിന്നെത്തിയ രണ്ട്‌ യൂണിറ്റ്‌ അഗ്നിശമന സേനയാണു തീ അണച്ചത്‌. മിനി കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വില വരുന്ന കാറും ലോറിയും പൂര്‍ണമായും കത്തി നശിച്ചു. ഒരു കാര്‍ മാത്രമേ കണ്ടെയ്‌നര്‍ ലോറിയില്‍ ഉണ്ടായിരുന്നുള്ളു. പോലീസും സ്‌ഥലത്തെത്തി. കടുത്തുരുത്തി ബൈപ്പാസില്‍ ഒരു മണിക്കൂര്‍ നേരം ഗതാഗതവും തടസപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group