Home കർണാടക ബെംഗളൂരുവിന്റെ വിധി തിരുത്തിക്കുറിക്കും ഈ മൂന്ന് വൻ റെയില്‍വേ പദ്ധതികള്‍; ഗതാഗതക്കുരുക്ക് അവസാനിക്കും

ബെംഗളൂരുവിന്റെ വിധി തിരുത്തിക്കുറിക്കും ഈ മൂന്ന് വൻ റെയില്‍വേ പദ്ധതികള്‍; ഗതാഗതക്കുരുക്ക് അവസാനിക്കും

by ടാർസ്യുസ്

ബെംഗളൂരു: അതിവേഗം പുരോഗമിക്കുന്ന മൂന്ന് റെയില്‍വേ പദ്ധതികള്‍ ബെംഗളൂരു നഗരത്തിന്റെ ഗതാഗത സംവിധാനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്.കർണാടക സർക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെ-റൈഡ് (K-RIDE) നടപ്പിലാക്കുന്ന മൂന്ന് പ്രധാന റെയില്‍വേ പദ്ധതികള്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബൈയ്യപ്പനഹള്ളി – ഹൊസൂർ റെയില്‍ ഇരട്ടിപ്പിക്കല്‍ പദ്ധതിയാണ് ഇവയിലൊന്ന്. ബെംഗളൂരുവിനെ തമിഴ്‌നാട്ടിലെ വ്യവസായ നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്ന ഈ പാത ഇരട്ടിപ്പിക്കല്‍ പദ്ധതി ചരക്ക്-യാത്ര ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ബെംഗളൂരുവുമായി മത്സരിച്ച്‌ വലിയൊരു നഗരമായി മാറാൻ ശ്രമിക്കുന്ന ഹൊസൂരിനും ഈ പദ്ധതി ഗുണകരമാകും.

48 കിലോമീറ്റർ നീളമുള്ളതാണ് ഈ റെയില്‍വേ പദ്ധതി. നിലവില്‍ പദ്ധതി 86% പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹീലലിഗെ (Heelalige) മുതല്‍ ബെല്ലന്തൂർ റോഡ് വരെയുള്ള 14 കിലോമീറ്റർ പാത ഇതിനകം പ്രവർത്തനസജ്ജമായി. ബെല്ലന്തൂർ റോഡ് മുതല്‍ കാർമ്മലാരം വരെയുള്ള 3.522 കിലോമീറ്റർ പാതയും പുതിയ ഹുസ്സൂർ സ്റ്റേഷൻ യാർഡും കഴിഞ്ഞ നവംബറില്‍ കമ്മീഷൻ ചെയ്തിരുന്നു.ബെല്ലന്തൂർ റോഡ് സ്റ്റേഷനില്‍ റെയില്‍വേ ലൈനുകളുടെ എണ്ണം അഞ്ചായി ഉയർത്തി. ഇവിടെ 600 മീറ്റർ നീളമുള്ള രണ്ട് അത്യാധുനിക പ്ലാറ്റ്‌ഫോമുകളും 672 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ സ്റ്റേഷൻ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. ബൈയ്യപ്പനഹള്ളി, സർ എം. വിശ്വേശ്വരയ്യ ടെർമിനല്‍, ബെല്ലന്തൂർ റോഡ്, കാർമ്മലാരം, ഹുസ്കൂർ, ഹീലലിഗെ എന്നിവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റേഷനുകള്‍.യശ്വന്ത്പൂർ – ചന്നസാന്ദ്ര റെയില്‍ ഇരട്ടിപ്പിക്കല്‍ പദ്ധതിയാണ് ബെംഗളൂരു നഗരത്തിന് പുതിയ മുഖം കൊടുക്കാനിരിക്കുന്ന മറ്റൊരു പദ്ധതി. ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലവിലെ ഒറ്റപ്പാത ഇരട്ടപ്പാതയാക്കുന്ന പദ്ധതിയാണിത്.

വടക്ക്-പടിഞ്ഞാറൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ ജംഗ്ഷൻ മുതല്‍ കിഴക്കൻ ബെംഗളൂരുവിലെ ചന്നസന്ദ്ര വരെ നീളുന്നു ഈ പാത. ഇത് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ഏകദേശം 21.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇരട്ടിപ്പിക്കല്‍ നടക്കുക. 314 കോടി രൂപയാണ് പദ്ധതിച്ചെലവ്. കേന്ദ്ര റെയില്‍വേ മന്ത്രാലയവും കർണാടക സർക്കാരും 50:50 അനുപാതത്തില്‍ പണം പങ്കിട്ടാണ് പദ്ധതി നടപ്പിലാക്കുക. യശ്വന്ത്പൂർ, ലോട്ടെഗൊല്ലഹള്ളി, ഹെബ്ബാള്‍, ബാനസവാടി, ബൈയ്യപ്പനഹള്ളി ‘എ’ പാനല്‍, ചന്നസന്ദ്ര എന്നീ സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.ബെംഗളൂരു നഗരത്തില്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന സബർബൻ റെയില്‍വേ പ്രോജക്ടാണ് നഗരം കാക്കുന്ന അടുത്ത വമ്പൻ പദ്ധതി. ബെംഗളൂരു നഗരത്തെ അതിന്റെ ഉപനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വികസിച്ചു കൊണ്ടിരിക്കുന്ന ബെംഗളൂരുവിന്റെ ഭൂമിശാസ്ത്രത്തിന് ഈ പദ്ധതി ഏറെ സഹായകമാകും. നമ്മ മെട്രോ, ബിഎംടിസി ബസ് സർവീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ സംവിധാനങ്ങളുമായി കണക്‌ട് ചെയ്യുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

You may also like

error: Content is protected !!
Join Our WhatsApp Group