Home തിരഞ്ഞെടുത്ത വാർത്തകൾ ഗവിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

ഗവിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

by ടാർസ്യുസ്

പത്തനംതിട്ട ഗവി മീനാറില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ പോലീസ് കസ്റ്റഡിയില്‍. അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.പ്രതിയെന്ന് സംശയിക്കുന്ന ചിറ്റാർ സ്വദേശിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ട്. റോഡില്‍ നിന്ന് മാറി വനത്തിനുള്ളിലാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസവും 4 കിലോമീറ്റർ നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോകുന്നത്. രാവിലെ അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് സംഭവം.രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയില്‍നിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group