Home covid19 ബംഗളുരു: സ്വകാര്യ ആശുപത്രികളിൽ നിന്ന് “വാക്‌സിൻ” എടുക്കുന്നവർക്ക് സ്വാതന്ത്ര്യദിന ഓഫർ

ബംഗളുരു: സ്വകാര്യ ആശുപത്രികളിൽ നിന്ന് “വാക്‌സിൻ” എടുക്കുന്നവർക്ക് സ്വാതന്ത്ര്യദിന ഓഫർ

by admin

ബംഗളുരു: സ്വകാര്യ ഹോസ്പിറ്റലുകളിൽ ഞായറാഴ്ച വാക്‌സിനുകൾക്കു സ്വാതന്ത്ര്യദിന ഓഫർ. വാക്‌സിൻ സ്റ്റോക്ക് ചെയ്ത് വെക്കുന്നതിലുള്ള( പ്രത്യേകിച്ച് കോവാക്സിൻ ) ബുദ്ദിമുട്ട് നേരിടുന്നത് കൊണ്ടാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റിൽ കർണാടകയുടെ സ്വകാര്യ ക്വാട്ടയിൽ അനുവദിച്ചിട്ടുള്ള ഡോസുകൾ 12.46 ലക്ഷം കോവിഷീൽഡും 1.94 ലക്ഷം കോവാക്സിനും ആണ്.

അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും (ആശുപത്രികൾ, അപ്പോളോ ക്ലിനിക്കുകളും അപ്പോളോ ക്രാഡിൽ യൂണിറ്റുകളും) കൂടാതെ യുണൈറ്റഡ് ഹോസ്പിറ്റലിലും വാക്‌സിൻ എടുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാണ്. രാജശേഖർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കോവിഷീൽഡ് വാക്‌സിന് ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്.

ശനിയാഴ്ച വരെ, അപ്പോളോയുടെ ജയനഗർ ശാഖയിൽ മാത്രം 40,000 കോവിഷീൽഡ് ഡോസുകളും 5,000 കോവാക്സിൻ ഡോസുകളും ഉണ്ടായിരുന്നു. കോവിഷീൽഡിന്റെ കാലാവധി ഒൻപത് മാസവും എന്നാൽ കോവാക്സിൻ വെറും അഞ്ച് മാസവുമാണ് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group