തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിഡി സതീശനൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.വിഡി സതീശൻ മന്ത്രിസഭപികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, അനൂപ് ജേക്കബ്, എപി അനില്‍കുമാർ, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, ഒജെ ജനീഷ്, കെ എ തുളസി, പികെ ബഷീർ, എൻ ഷംസുദ്ദീൻ, വിഇ അബ്ദുള്‍ ഗഫൂർ, കെഎം ഷാജി.