Home തിരഞ്ഞെടുത്ത വാർത്തകൾ ‘ഒട്ടും പ്രതീക്ഷിച്ചില്ല, അത്രയും വേദനയുണ്ട്’; കറുപ്പ് സ്ക്രീനിംഗ് നടന്നില്ല, പൊട്ടിക്കരഞ്ഞ് ആര്‍ജെ ബാലാജി

‘ഒട്ടും പ്രതീക്ഷിച്ചില്ല, അത്രയും വേദനയുണ്ട്’; കറുപ്പ് സ്ക്രീനിംഗ് നടന്നില്ല, പൊട്ടിക്കരഞ്ഞ് ആര്‍ജെ ബാലാജി

ഒരിടവേളയ്ക്ക് ശേഷം തമിഴ് സിനിമയില്‍ നിന്നും റിലീസ് ചെയ്യാനിരുന്ന സൂപ്പർ താര സിനിമയായിരുന്നു കറുപ്പ്. സൂര്യ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നടൻ കൂടിയായ ആർജെ ബാലാജിയാണ് നിർവഹിച്ചത്.സിനിമാസ്വാദകർക്കും അണിയറപ്രവർത്തകർക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്ന കറുപ്പ് പക്ഷേ തിയറ്ററുകളില്‍ എത്തിയില്ല. ഇന്നായിരുന്നു തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും നടന്നില്ല. വിതരണക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമാണ് ഇതിന് കാരണമെന്നാണ് അനൗദ്യോഗിക വിവരം.സിനിമ റിലീസാകാത്തതില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച്‌ എത്തിയിരിക്കുയാണ് ആർ ജെ ബാലാജി ഇപ്പോള്‍. താൻ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്നും വേദന സഹിക്കാനാകുന്നില്ലെന്നും കണ്ണീരോടെ ബാലാജി പറയുന്നു. ഇന്ന് വൈകുന്നേരം തന്നെ കറുപ്പ് തിയറ്ററില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബലാജി വ്യക്തമാക്കുന്നു. ബാലാജിയ്ക്ക് ആശ്വാസ വാക്കുകളുമായി ദുല്‍ഖർ സല്‍മാനും രംഗത്ത് എത്തിയിട്ടുണ്ട്.ആർ ജെ ബാലാജിയുടെ വാക്കുകള്‍ ഇങ്ങനെഎല്ലാവര്‍ക്കും വണക്കം. ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് അവസാനമായിരിക്കുമെന്ന് കരുതുന്നു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്.

നിരവധി പേര്‍ ഒത്തിരി ദൂരം യാത്ര ചെയ്ത് കറുപ്പ് സിനിമ കാണാനായി ഇന്ന് തിയറ്ററില്‍ എത്തിയിരുന്നു. തമിഴ്നാട്, കേരളം തുടങ്ങി എല്ലായിടത്തും. നിങ്ങളോട് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കിടയില്‍ നിന്നുള്ള റിലീഫ് എന്ന രീതിയിലാണ് നമ്മള്‍ സിനിമ കാണുന്നത്. ആ സ്ട്രെസിലും ദൂരങ്ങള്‍ താണ്ടിയും നിങ്ങള്‍ സിനിമ കാണാന്‍ എത്തി. പക്ഷേ സിനിമ സ്ക്രീനിംഗ് നടന്നില്ല. ഞാനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്ന് രാവിലെ 6 മണിയോട് പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്ന് പടം റിലീസാകുമെന്നാണ് കരുതിയത്. മെയ് 14ന് കറുപ്പ് റിലീസാകും ബ്ലോക് ബസ്റ്ററാകും എന്ന് കനവ് കണ്ടേ. എനിക്ക് കണ്ണീര്‍ വന്നോണ്ടേയിരിക്കുകയാണ്. അത്രയും വേദനയുണ്ട്. എല്ലാ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ദൈവം ഇന്ന് വൈകുന്നേരത്തോടെ സിനിമ റിലീസ് ചെയ്യാനുള്ള അവസമുണ്ടാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി ഓരോ കാര്യങ്ങളും ചെയ്ത് കൊണ്ടിരിക്കുകയാണ്. സിനിമ വൈകുന്നേരം വരും. അതെല്ലാവര്‍ക്കും ഇഷ്ടമാകുമെന്നും വിശ്വസിക്കുന്നു. എല്ലാത്തെയും താണ്ടി പടം വരും. ദൈവം നമുക്കൊപ്പം ഉണ്ട്. എല്ലാം നല്ലതായി നടക്കും. വീണ്ടും മാപ്പ് ചോദിക്കുകയാണ്. പടം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നുള്ള വിശ്വാസം എനിക്കുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group