Home തിരഞ്ഞെടുത്ത വാർത്തകൾ ‘നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രം, കല്ലേറുകാര്‍ക്കെതിരെ കടുത്ത നടപടി’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളില്‍ പുതിയ നിയന്ത്രണം

‘നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രം, കല്ലേറുകാര്‍ക്കെതിരെ കടുത്ത നടപടി’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളില്‍ പുതിയ നിയന്ത്രണം

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റതിന് പിന്നാലെ തലസ്ഥാന നഗരിയിലടക്കം കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ.നമസ്കാരങ്ങള്‍ ആരാധനാലയങ്ങളില്‍ വെച്ചുതന്നെ നടത്തണമെന്നും റോഡുകളിലോ തെരുവുകളിലോ വെച്ച്‌ നമസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. വർഷങ്ങളായി നമസ്കാരം നടക്കാറുള്ള കൊല്‍ക്കത്തയിലെ റെഡ് റോഡിലും ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബിജെപി എംഎല്‍എ അർജുൻ സിങ് വ്യക്തമാക്കി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജെപി എംഎല്‍എ നടത്തിയ പ്രസ്താവന ഇതിനോടകം വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

‘കാബിനറ്റ് മീറ്റിങ്ങില്‍ മുഖ്യമന്ത്രി നിരവധി തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഇനി മുതല്‍ പൊതുവിടങ്ങളില്‍ നമസ്കാരം അനുവദിക്കില്ല. നിസ്കരിക്കണമെന്നുണ്ടെങ്കില്‍ പള്ളികളില്‍ പോകട്ടെ, തെരുവുകളിലെ നമസ്കാരങ്ങള്‍ അനുവദിക്കില്ല’. അർജുൻ സിങ് പറഞ്ഞു. പ്രാർത്ഥനകള്‍ പള്ളികള്‍ക്കുള്ളില്‍ മാത്രമേ നടത്താവൂ എന്നും റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള മതപരമായ ചടങ്ങുകള്‍ അനുവദിക്കില്ലെന്നും അറിയിച്ച സർക്കാർ, കല്ലേറ് നടത്തുന്നവർക്കെതിരെയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ നിർദേശം നല്‍കിയതായാണ് വിവരം.പ്രതിരോധ മന്ത്രാലയത്തിന്‍റെ അധീനതയിലുള്ള റെഡ് റോഡിലെ കഴിഞ്ഞ വർഷത്തെ പെരുന്നാള്‍ നമസ്കാരം വിവാദമായിരുന്നു.

റോഡ് സൈനിക ആവശ്യങ്ങള്‍ക്കായി വേണമെന്ന് ചൂണ്ടിക്കാട്ടി സൈന്യം നമസ്കരിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എങ്കിലും, തൊട്ടടുത്ത ദിവസങ്ങളില്‍ ഈദ് അദ്ഹ പ്രാർത്ഥനകള്‍ക്കായി ഫോർട്ട് വില്യമിലെ നേതാജി പ്രതിമ വരെ സൈന്യം അനുമതി നല്‍കുകയും ചെയ്തിരുന്നു.പ്രാർത്ഥനകള്‍ക്കായെത്തുന്ന വിശ്വാസികള്‍ പള്ളികളിലെ സൗകര്യക്കുറവ് കാരണമാണ് പലപ്പോഴും റോഡിലേക്കിറങ്ങി നമസ്കാരം നിർവഹിക്കാറുള്ളത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ ആരാധനാ കാര്യങ്ങള്‍ നിർവഹിക്കുന്നതിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടുന്നതിന്‍റെ അനിവാര്യതയെ ചോദ്യം ചെയ്യുകയാണ് ബംഗാളിലെ ജനാധിപത്യ വിശ്വാസികള്‍.

You may also like

error: Content is protected !!
Join Our WhatsApp Group