Home ചെന്നൈ മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടില്‍ 717 ടാസ്മാക് ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളില്‍ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളാണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് മദ്യശാലകള്‍ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. പരിശോധനയില്‍ 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകള്‍ക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ തീരുമാനമായത്. മദ്യശാലകള്‍ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group