Home കർണാടക ബെംഗളൂരുവിലേക്ക് രണ്ട് വന്ദേഭാരത് കൂടി പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ

ബെംഗളൂരുവിലേക്ക് രണ്ട് വന്ദേഭാരത് കൂടി പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലേക്ക്‌ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ.വന്ദേഭാരതത്തിന് പുറമേ മറ്റൊരു സൂപ്പർ ഫാസ്റ്റ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.മാസങ്ങള്‍ക്കകം മൂന്ന് ട്രെയിനുകളും സർവ്വീസ് ആരംഭിക്കും. സാങ്കേതിക തടസങ്ങള്‍ നീങ്ങിയാലുടൻ വന്ദേഭാരത് സർവ്വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. ആയിരകണക്കിന് മലയാളികള്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നഗരമാണ് ബാംഗ്ലൂർ. അതുക്കൊണ്ട് വന്ദേഭാരത് വരുന്നത് ഗുണം ചെയ്തേക്കും.മുംബൈയിലേക്കാണ് വന്ദേഭാരത് സ്ലീപ്പർ വരുന്നത്. വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് ആണ്.

ഈ ട്രെയിനുകള്‍ വരുന്നതോടെ ആളുകളുടെ ഏറെക്കാലമായുള്ള യാത്രാദുരിതം അവസാനിക്കും.വന്ദേഭാരത് സർവ്വീസ് വേഗത്തിലാക്കാൻ.ഹാസനും മംഗളൂരുവിനും ഇടയില്‍ ട്രാക്കുകളുടെ വൈദ്യുതീകരണം പൂർത്തിയാക്കി. പരിശോധനകള്‍ നടന്നുക്കൊണ്ടിരിക്കയാണ്. ബെംഗളൂരു മംഗളൂരു വന്ദേഭാരത് ഗോവയിലെ മഡ്ഗാവിലേക്ക് എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് സ്ലീപ്പർ ഗുണ്ടകല്‍, കലബുറഗി, വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 16 മണിക്കൂർ വേണ്ടി വരും. വിമാന ടിക്കറ്റിനേക്കാള്‍ കുറഞ്ഞ ചിലവില്‍ മുംബൈയില്‍ എത്താൻ സാധിച്ചാല്‍ നേട്ടമാകുമെന്നാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group