ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി.ബെംഗളൂരുവില്‍ നിന്ന് നാളെ 70 സ്പെഷല്‍ ബസുകള്‍ കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. മേയ് 3ന് ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷല്‍ സർവീസുകള്‍ ഉണ്ടാകും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് എന്നീ ടെർമിനലുകളില്‍ നിന്നാണ് സ്പെഷല്‍ ബസുകള്‍ പുറപ്പെടുക.