Home covid19 കേരളം:കണ്ടെയിന്‍മെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി, ഇനി മുതൽ മൈക്രോ കണ്ടെയിന്‍മെന്‍റ് സോൺ

കേരളം:കണ്ടെയിന്‍മെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി, ഇനി മുതൽ മൈക്രോ കണ്ടെയിന്‍മെന്‍റ് സോൺ

by മൈത്രേയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയിന്‍മെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി. ഇതുവരെ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ വാര്‍ഡുകളേക്കാള്‍ ചെറിയ മേഖലകളെ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണാക്കി നിയന്ത്രണമേര്‍പ്പെടുത്തും. വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി.

10 പേരില്‍ കൂടുതലുള്ള വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ഇനി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റാം. ഇതുകൂടാതെ തെരുവുകള്‍, ഹൗസിങ് കോളനികള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്ലാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റി നിയന്ത്രണമേര്‍പ്പെടുത്താം.

100 മീറ്ററിനുള്ളില്‍ ഒരു ദിവസം അഞ്ച് പേരില്‍ കൂടുതല്‍ പോസിറ്റീവായാല്‍ ആ മേഖലയെയും മൈക്രോ കണ്ടെയിന്‍മെന്‍റ് സോണാക്കാനാണ് തീരുമാനം. മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാകുക. ട്രിപ്പിള്‍ ലോക്ഡൗണാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group