Home കർണാടക നമ്മ മെട്രോയിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി

നമ്മ മെട്രോയിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ തിരക്കുകൊണ്ടുള്ള ദുരിതത്തിന് അറുതിവരാൻ സാധ്യത തുറന്ന് കൂടുതൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. പർപ്പിൾ, ഗ്രീൻ പാതകളിലാണ് താത്കാലികാനുമതി ലഭിച്ചിരിക്കുന്നത്. 2025 ജനുവരിയിൽ ബെംഗളൂരു മെട്രോയ്ക്ക് മൂന്ന് ട്രെയിനുകൾ ലഭിച്ചിരുന്നു. പർപ്പിൾ, ഗ്രീൻ പാതകളിൽ സർവീസ് നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിന്റെ സർവീസിനാണ് ഇപ്പോൾ അനുമതിയായിരിക്കുന്നത്. രണ്ടുമാസത്തിനു ള്ളിൽ ഇവ സർവീസാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ സുരക്ഷാ കമ്മിഷണറുടെ അനുമതികൂടി ലഭിച്ചശേഷമായിരിക്കും സർവീസുകൾ ആരംഭിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group