Home തിരഞ്ഞെടുത്ത വാർത്തകൾ മൈസൂരുവിൽ വൻ മയക്കുമരുന്ന് പാർട്ടി; 16 പേർ അറസ്റ്റിൽ

മൈസൂരുവിൽ വൻ മയക്കുമരുന്ന് പാർട്ടി; 16 പേർ അറസ്റ്റിൽ

by ടാർസ്യുസ്

മൈസൂരു: മൈസൂരുവിൽ ഗുണ്ടാനേതാവിൻ്റെ പിറന്നാൾദിനത്തിൽ വൻ മയക്കു മരുന്ന് പാർട്ടി. സംഭവത്തിൽ 16-പേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലേഗലി ലെ ഫാം ഹൗസിൽ നടത്തിയ മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്.ബെംഗളൂരുവിലെ ഒട്ടേറെ കേസുകളിലെ പ്രതിയായ സഹീർ ഖാൻ എന്ന ഖാലുവിന്റെ ജന്മദിനാഘോഷ ഭാഗമായാണ് പാർട്ടി നടത്തിയത്.പരിശോധനയിൽ 50,000 രൂപയുടെ മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഫയാസ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫാം ഹൗസിലാണ് ശനിയാഴ്ച രാത്രി വൈകിയും പാർട്ടി നടത്തിയത്‌. ബെംഗളൂരുവിൽനിന്നും കൊല്ലേഗലിൽ നിന്നുമുള്ള സംഘമാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്.

പ്രധാന പ്രതികളായ സഹീർ ഖാൻ, ഉമൈർ ഖാൻ, ഷെയ്ഖ് മുഹമ്മദ്,നിസാർ ഖാൻ, യൂനസ്, സദറുള്ള, ഇല്ലിയാസ് ഖാൻ, ഷസുദ്ദീൻ, പവൻ, സാദിഖ്, അജ്‌മൽ ബെയ്ഗ്, മുഹമ്മദ് ഷക്കീൽ, കുമാരസ്വാമി, നവീൻ രാജ് എന്നിവരുൾപ്പെ ടെയാണ് അറസ്റ്റിലായത്. ഒരാൾ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.എം.ഡി.എം.എ., ചരസ്, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയ ലഹരിപദാർഥങ്ങൾ. പ്രതികൾ പാർട്ടിക്കെത്തിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കൊല്ലേഗൽ സർക്കിൾ ഇൻസ്പെക്ടർ ശിവമദയ്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫാം ഹൗസ് ഉടമ ഒളിവിലാണ്.മൈസൂരു കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നതായി പോലീസ് അറിയിച്ചു. സമീപ നാളുകളിൽ നഗരത്തിൽ ഒട്ടേറെ മയക്കുമരുന്ന് നിർമാണകേന്ദ്രങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ലഹരി ക്കേസുകളിൽ പോലീസ് കർശനമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമാലട്‌കർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group