Home കർണാടക ബെംഗളൂരു എംജി റോഡ് മെട്രോ സ്റ്റേഷനില്‍ കൂറ്റൻ വാണിജ്യ കേന്ദ്രം ഉയരും; പക്ഷേ ചില കണ്ടീഷനുകളുണ്ട്

ബെംഗളൂരു എംജി റോഡ് മെട്രോ സ്റ്റേഷനില്‍ കൂറ്റൻ വാണിജ്യ കേന്ദ്രം ഉയരും; പക്ഷേ ചില കണ്ടീഷനുകളുണ്ട്

by ടാർസ്യുസ്

ബെംഗളൂരു: വികസനത്തിൻ്റെ കാര്യത്തില്‍ അതിവേഗം കുതിക്കുന്ന ഐടി നഗരമായ ബെംഗളൂരുവില്‍ മറ്റൊരു വമ്പൻ പദ്ധതി കൂടി ഉയരും.ബെംഗളൂരുവിലെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍ വാണിജ്യ കേന്ദ്രം സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ അധികൃതർ ആരംഭിച്ചു. 6,673 ചതുരശ്ര അടി വിസ്തീർണത്തിലാണ് പദ്ധതിയൊരുക്കുന്നത്. യാത്രാ സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനൊപ്പം യാത്രാ നിരക്ക് ഇതര വരുമാനം വർധിപ്പിക്കുന്നതിനും മെട്രോ സ്റ്റേഷനുകളിലുട നീളം പ്രോപ്പർട്ടി വികസനം ഏറ്റെടുക്കുന്നതിനുള്ള ബിഎംആർസിഎല്ലിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം.പദ്ധതിയെ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) വാണിജ്യ അനുഭവം പങ്കിടുന്ന പദ്ധതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ അധികൃതർ ആരംഭിച്ചു. ഷോപ്പിങ് കോംപ്ലക്സ് കൃത്യമായ ചട്ടക്കൂടോടെയാകും നിർമിക്കുക. ഓഫീസുകള്‍, കോ – വർക്കിങ് സ്‌പെയ്‌സുകള്‍, വീട്ടുപകരണ വസ്തുക്കളുടെ ഷോറൂമുകള്‍, ഇന്നൊവേഷൻ സെന്റർ, ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ, വസ്ത്ര, ആഭരണ സ്റ്റോറുകള്‍ എന്നിവ ഉള്‍പ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group