രണ്‍വീർ സിംഗ് നായകനായി എത്തിയ ധുരന്ദർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ല്യാരി നിവാസികള്‍.ധുരന്ദർ സിനിമ ഷൂട്ട് ചെയ്തതിന്റെ പശ്ചാത്തലം ല്യാരിയാണ്. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി ചിത്രത്തിന്റെ നിർമ്മാതാക്കള്‍ ലാഭവിഹിതത്തിന്റെ പകുതിയോ അതിലധികമോ നല്‍കണമെന്നാണ് ല്യാരി നിവാസികള്‍ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് ഇത്രയധികം പണം സമ്പാദിച്ചതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.’ചിത്രം 1000 കോടി നേടിയിട്ടുണ്ടെങ്കില്‍ 500 കോടി രൂപയെങ്കിലും ഞങ്ങള്‍ക്ക് നല്‍കണം. എന്നാല്‍ മാത്രമേ ഇവിടെയുള്ള റോഡുകള്‍ നന്നാക്കാൻ സാധിക്കുകയുള്ളൂ. ല്യാരിയുടെ പേരില്‍ പണം സമ്പാദിക്കുമ്പോള്‍, ആ പണം പ്രദേശത്ത് കൂടി ഉപകരിക്കണം. അതുകൊണ്ട് സിനിമയുടെ നിർമ്മാതാക്കള്‍ നല്ലൊരു തുക സംഭാവന നല്‍കണം’- പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.ഐഎംഎഫില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും പാക് സർക്കാർ ല്യാരിയുടെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്. സിനിമ വലിയ ഹിറ്റായതോടെ ല്യാരിയുടെ ശോചനീയാവസ്ഥയും ചർച്ചയാകുന്നുണ്ട്. ല്യാരി നിവാസികളുടെ പ്രതികരണങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.