Home കർണാടക പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിച്ചു: വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിച്ചു: വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

കർണാടക : മൃഗശാലയില്‍വെച്ച്‌ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവമുണ്ടായത്.തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ പതിവ് പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ സമീക്ഷ റെഡ്ഡിയാണ് (27) മരിച്ചത്.വ്യാഴാഴ്ച രാത്രി 11.45നാണ് സംഭവമുണ്ടായത്. ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച്‌ പരിശോധന നടത്തുന്നതിനിടെ ഹിപ്പോപ്പൊട്ടാമസ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ വെള്ളിയാഴ്ച സമീക്ഷ മരിക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീക്ഷ മൃഗശാലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ ആറാഴ്ച തികയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. വ്യവസായി ധ്രുവ കുമാറിന്റേയും ഷൈലജയുടേയും ഏക മകളാണ്. ഡോക്ടറിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖാര്‍േ്രദ പ്രതികരിച്ചു. ഡോക്ടറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group