ബെംഗളൂരു: റമദാൻ മാസപ്പിറവി ബെംഗളൂരുവിൽ ഇന്ന് ദൃശ്യമായില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടെ വിശുദ്ധ റമദാൻ നോമ്പ് ഒരു ദിവസം കൂടി തുടരും.മാസപ്പിറവി കാണാത്തതിനാൽ ഈദുൽ ഫിത്വർ മാർച്ച് 21 ശനിയാഴ്ച ആയിരിക്കും ആചരിക്കുക.നാളെ കൂടി നോമ്പ് തുടരുന്ന മുസ്ലിം സമൂഹം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും നടത്തും. ഈദിനോടനുബന്ധിച്ച ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.