കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്തിയിരുന്ന എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു.16511/12 നമ്ബറില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് കോഴിക്കോടിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്നത്. മലാബറിലുള്ളവര്ക്ക് ഏറെ ഉപാകരപ്രദമാണ് ഈ ട്രെയിന്‍. കോഴിക്കോട് എംപി എംകെ രാഘവന്റെ നേതൃത്വത്തില്‍ നടത്തിവന്ന ശ്രമങ്ങളുടെ ഫലം കൂടിയാണ് ഈ ട്രെയിന്‍ സര്‍വീസ്.ബെംഗലൂരുവില്‍ നിന്ന് മംഗളൂരു വഴി കണ്ണൂര്‍ വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ കോഴിക്കോട്ടേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഉച്ചയോടെ എത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മടങ്ങി ബെംഗളൂരുവിലേക്ക് പോകുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് കോഴിക്കോട് എത്തിയ ട്രെയിനിന് എംപിയുടെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്കി.2024ല്‍ ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവിറക്കിയിരുന്നു എങ്കിലും സര്‍വീസ് യാഥാര്‍ഥ്യമായിരുന്നില്ല. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു. റെയില്‍വെ മന്ത്രാലയത്തിന് നിരന്തരം കത്തു നല്‍കുകയും ചെയ്തു. ഇതിന്റെ എല്ലാം ഫലമാണ് സര്‍വീസ് സാധ്യമായിരിക്കുന്നത്. ട്രെയിനിന്റെ പുതിയ സമയക്രമം കൂടി അറിയാം.കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ സര്‍വീസ് ഇങ്ങനെബെംഗളൂരുവില് നിന്ന് പതിവ് സമയത്തിലാണ് ട്രെയിന്‍ പുറപ്പെടുക. മംഗളൂരു കടന്ന് കണ്ണൂരില്‍ എത്തുന്നത് രാവിലെ 10.55നാണ്. നേരത്തെ ഇവിടെ നിര്‍ത്തിയിട്ട് അല്‍പ്പ നേരം കഴിഞ്ഞ് മടങ്ങി പോകുകയാണ് ചെയ്തിരുന്നത്.
എന്നാല്‍ ഈ ട്രെയിന്‍ കോഴിക്കോട് നടത്തുന്ന സര്‍വീസില്‍ 11.20ന് തലശേരി എത്തും. 11.41ന് വടകര സ്റ്റേഷനിലെത്തും.അടുത്ത സ്റ്റോപ്പ് കൊയിലാണ്ടിയിലാണ്. 11.58നാണ് കൊയിലാണ്ടിയില്‍ എത്തുന്നത്. 12.40ന് കോഴിക്കോട് എത്തിച്ചേരും. ഉച്ച കഴിഞ്ഞ് 3.30നാണ് ബെംഗളൂരുവിലേക്കുള്ള മടക്കം. 3.52ന് കൊയിലാണ്ടി, 4.12വ് വടകര, 4.34ന് തലശേരി, 5 മണിക്ക് കണ്ണൂര്‍ എന്നിങ്ങനെയാണ് പുതിയ സമയക്രമം. കണ്ണൂര്‍ മുതല്‍ ബെംഗളൂരു വരെ പഴയസമയം തന്നെയാണ് സര്‍വീസ്.നേരത്തെ ബെംഗളൂരു യാത്രയ്ക്ക് മലബാറിലുള്ളവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസിനെയാണ്. കണ്ണൂരില്‍ നിന്ന് വൈകീട്ട് സര്‍വീസ് തുടങ്ങി രാവിലെ യശ്വന്ത്പൂരില്‍ എത്തുന്നതാണ് ഈ സര്‍വീസ്. സമാനമായ സമയം മറ്റൊരു ട്രെയിന്‍ യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.ഇനി മുതല്‍ മംഗളൂരു വഴിയും കോഴിക്കോട്ടേക്ക് എത്താന്‍ പറ്റും. ബസ് സര്‍വീസ് ആണ് മലബാറിലുള്ളവര്‍ ബെംഗളൂരു യാത്രയ്ക്ക് ആശ്രയിക്കുന്ന മറ്റൊരു മാര്‍ഗം. അടുത്തിടെ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങിയിരുന്നു. മംഗളൂരു മുതല്‍ രാമേശ്വരത്തേക്കും തിരുനല്‍വേലിയിലേക്കും മറ്റു രണ്ട് പ്രതിവാര എക്സ്പ്രസുകളും സര്‍വീസ് തുടങ്ങിയിട്ടുണ്ട്.