Home കായികം പുതിയ ‘താരോദയം’: ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ സുപ്രധാന മാറ്റം; ടി20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ഒരു നക്ഷത്രം കൂടി

പുതിയ ‘താരോദയം’: ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ സുപ്രധാന മാറ്റം; ടി20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ഒരു നക്ഷത്രം കൂടി

by ടാർസ്യുസ്

തിരുവനന്തപുരം: ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ സുപ്രധാന മാറ്റം. ജേഴ്‌സിയിലെ ബിസിസിഐ മുദ്ര ആലേഖനം ചെയ്തതിന് മുകളില്‍ മൂന്നാമതൊരു നക്ഷത്രം കൂടി ഉള്‍പ്പെടുത്തി.ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ 2026 ലോകകപ്പ് വിജയത്തിന്റെ അടയാളമായാണ് പുതിയ നക്ഷത്രം ഉള്‍പ്പെടുത്തിയത്.

ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ 2026 ലോകകപ്പ് വിജയത്തിന്റെ അടയാളമായാണ് പുതിയ നക്ഷത്രം ഉള്‍പ്പെടുത്തിയത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബിസിസിഐ പുറത്തുവിട്ടു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലൻഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ലോകകപ്പ് ഫൈനലിലെ റെക്കോർഡ് സ്കോറായ 255 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. വെറും 46 പന്തില്‍ നിന്ന് 5 സിക്സറുകളും 8 ഫോറുകളുമടക്കം 89 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ലോകകപ്പ് ടൂർണമെൻ്റിലെ താരമായി. ഓപ്പണർ അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് നേട്ടമായി.

അവസാന ഓവറുകളില്‍ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് (8 പന്തില്‍ 26*) ഇന്ത്യൻ സ്കോർ 250 കടത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യൻ ബൗളർമാരില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറ കളിയിലെ താരമായി. മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ന്യൂസിലൻ്റിൻ്റെ പ്രതീക്ഷകള്‍ എറിഞ്ഞുതകർത്തു. ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2007, 2024 വർഷങ്ങളിലെ വിജയങ്ങള്‍ക്ക് പിന്നാലെ എത്തിയ ഈ മൂന്നാം കിരീട നേട്ടമാണ് ഇപ്പോള്‍ ഇന്ത്യൻ ജേഴ്‌സിയില്‍ മൂന്നാം നക്ഷത്രമായി തിളങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group