Home ഗൾഫ് വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ര്‍ക്ക് ദാരുണാന്ത്യം, അല്‍ ബര്‍ഷയില്‍ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ര്‍ക്ക് ദാരുണാന്ത്യം, അല്‍ ബര്‍ഷയില്‍ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന

by ടാർസ്യുസ്

ദുബായി: ദുബായില്‍ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായിലെ അല്‍ ബ‍ർഷയിലുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനാണ് മരിച്ചത്.പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങള്‍ വാഹനത്തിന് മുകളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.ദുബായ് മറീനയിലും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു ടവറിന്റെ മുൻഭാഗത്ത് പ്രതിരോധ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിക്കുന്നത്.യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ ഇറാനില്‍ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതർ നല്‍കുന്ന സുരക്ഷാ മുൻകരുതലുകള്‍ കർശനമായി പിന്തുടരണമെന്നും പ്രതിരോധ മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group