Home കർണാടക ബെംഗളൂരുവില്‍ മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം: യുവതി ജീവനൊടുക്കി

ബെംഗളൂരുവില്‍ മൂന്നുദിവസം പഴക്കമുള്ള സാമ്പാര്‍ വിളമ്പിയതിനെച്ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം: യുവതി ജീവനൊടുക്കി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി.ബെംഗളൂരുവില്‍ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യ(27)യാണ് കളനാശിനി കഴിച്ച്‌ ജീവനൊടുക്കിയത്. ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി കളനാശിനി കഴിച്ചതെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് വീട്ടില്‍ വിളമ്പിയ സാമ്പാറിനെച്ചൊല്ലി കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മില്‍ വഴക്കുണ്ടായത്. മൂന്നുദിവസം മുൻപ് പാകംചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതാണ് രംഗസ്വാമിയെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് രംഗസ്വാമി കാവ്യയെ രൂക്ഷമായി വഴക്കുപറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് കാവ്യ വീട്ടില്‍ കാർഷികാവശ്യത്തിനായി കരുതിയിരുന്ന കളനാശിനി കഴിച്ചത്.കളനാശിനി കഴിച്ച കാവ്യയ്ക്ക് ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. അവശയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group