ബെംഗളൂരു: മൈസൂരുവിൽ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെആർ ആശുപത്രിയിലെ ഇൻഹൗസ് പിജി ഡോക്ടറും കൊപ്പൽ സ്വദേശിയുമായ ഡോ. സയ്യിദ് അഹമ്മദ് സലീം (49) ആണ് മരിച്ചത്.

സുഭാഷ്‌നഗറിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.സലീം കുറച്ചുകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. റമദാൻ വ്രതമെടുത്തിരുന്ന ഡോ. സയ്യിദ് പുലർച്ചെ 4 മണിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ രാവിലെ 7.30 ന് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 19 വർഷമുമ്പാണ് വിവാഹിതനായത്. എന്നാൽ കുട്ടികളില്ലാത്തതിനാൽ ആറ് മാസം മുമ്പ് ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.നരസിംഹരാജ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മൈസൂർ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎംസി & ആർഐ) മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറും.