Home കായികം ബെംഗളൂരു ഫാൻസിന് ഡബിള്‍ ആഘോഷം! ഐപിഎല്‍ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയില്‍ തന്നെ?

ബെംഗളൂരു ഫാൻസിന് ഡബിള്‍ ആഘോഷം! ഐപിഎല്‍ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയില്‍ തന്നെ?

by ടാർസ്യുസ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) 2026 സീസണിന്റെ ആദ്യഘട്ട ഷെഡ്യൂളിന് ഗവേണിംഗ് കൗണ്‍സില്‍ ഔദ്യോഗിക അനുമതി നല്‍കി.തിങ്കളാഴ്ച വൈകി ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. പുതിയ സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനം. ആദ്യഘട്ട ഫിക്‌സ്ചർ മാർച്ച്‌ 6 അല്ലെങ്കില്‍ 7 ന് പ്രഖ്യാപിക്കാനാണ് സാധ്യത.

ആദ്യ മത്സരം മാർച്ച്‌ 28 അല്ലെങ്കില്‍ 29-ന് തുടങ്ങാമെന്ന സൂചനകളുണ്ട്. ഫൈനല്‍ മെയ് 31-ന് നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.. പതിവുപോലെ നിലവിലെ ചാമ്പ്യന്മാർ ഉദ്ഘാടന മത്സരം നടത്തും എന്നതിനാല്‍, ആദ്യ മത്സരം ബെംഗളൂരുവില്‍ നടക്കാനാണ് സാധ്യത.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് മേനോനും ഒരു പ്ലേ ഓഫ് മത്സരവും ഫൈനലും ചിന്നസ്വാമിയില്‍ തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചു.പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാത്തതിനാലാണ് മുഴുവൻ ഷെഡ്യൂള്‍ വൈകുന്നതെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ആദ്യ 13-14 ദിവസത്തെ മത്സരങ്ങള്‍ മാത്രം ആദ്യം പ്രഖ്യാപിക്കും. വിദേശ താരങ്ങളുടെ എൻഓസിയും പരിശീലന മാർഗനിർദേശങ്ങളും ഉടൻ പങ്കുവെക്കുമെന്ന് ബിസിസിഐ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group