Home തിരഞ്ഞെടുത്ത വാർത്തകൾ ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തി; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം

ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തി; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം

by ടാർസ്യുസ്

കൊച്ചി: ബോഡി ഷെയ്മിങ്ങും അധിക്ഷേപ പരാമർശവും നടത്തിയെന്നാരോപിച്ച് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് കൊടുത്ത് ബിഗ് ബോസ് താരം നന്ദന. കമ്മീഷണർക്ക് നേരിട്ടാണ് താരം പരാതി നൽകിയത്. സത്യഭാമയ്ക്ക് എതിരെ മാത്രമല്ല റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെയും മോശം കമന്റുകളിട്ടവർക്കെതിരെയും നന്ദന പരാതി നൽകിയിട്ടുണ്ട്.ബിഗ് ബോസ് സീസൺ 7ലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരമാണ് നന്ദന. ബിഗ് ബോസിന് ശേഷം തന്റേതായ ജോലിയുമായി മുന്നോട്ട് പോകുന്ന നന്ദനയ്ക്ക് നേരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപപരാമർശങ്ങൾ വാർത്തയായിരുന്നു. ബിഗ് ബോസിലേക്ക് നന്ദന പോയതും ബോഡി ഷെയ്‌മിംഗ്‌ അടക്കം നടത്തിയുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം.

You may also like

error: Content is protected !!
Join Our WhatsApp Group