കേരളം : കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 50 രൂപ കൂടി 14,810 രൂപയും പവന് 400 രൂപ കൂടി 1,18,480 രൂപയുമായി. കഴിഞ്ഞ ദിവസം പവന് രണ്ട് തവണ വിലയിൽ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ 1,18, 560 രൂപയായിരുന്ന പവൻവില കുറഞ്ഞ് ഉച്ചയോടെ 1,18,080 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.അതേസമയം വെള്ളിവിലയിൽ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 294.90 രൂപയും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,94,900 രൂപയുമായി.