Home Uncategorized എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 9ലക്ഷം പേർ പുറത്ത്

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 9ലക്ഷം പേർ പുറത്ത്

by ടാർസ്യുസ്

കേരളം :കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 9,06,211 പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.നിയമസഭ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐഡി നമ്പർ, പേര്, ബന്ധുവിൻറെ പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group