Home കർണാടക എറണാകുളം അടുത്ത ബെംഗളൂരു ആകുമോ? സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്, ഹൈദരാബാദിനൊപ്പം ഈ നഗരങ്ങളും പട്ടികയില്‍

എറണാകുളം അടുത്ത ബെംഗളൂരു ആകുമോ? സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്, ഹൈദരാബാദിനൊപ്പം ഈ നഗരങ്ങളും പട്ടികയില്‍

by ടാർസ്യുസ്

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൻ്റെ വളർച്ച അതിവേഗത്തിലാണ്. ഐടി മേഖലയിലെ കുതിപ്പാണ് ബെംഗളൂരുവിൻ്റെ മുഖം മാറ്റിയത്.തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനുമായി ആളുകള്‍ നഗരത്തിലേക്ക് എത്തുകയും ചെയ്തതോടെ ബെംഗളൂരുവിൻ്റെ അടിസ്ഥാന മേഖലയിലടക്കം വികസനം സാധ്യമായി. വൻ പദ്ധതികള്‍ എത്തുമ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്ക് തന്നെയാണ് കർണാടക സർക്കാരിന് തലവേദനയാകുന്നത്.ഗതാഗതത്തിന്റെ കാര്യത്തില്‍ ബെംഗളൂരു നഗരം പിന്നിലാണെന്നാണ് സർവേ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് പ്രതിവർഷം ശരാശരി 168 മണിക്കൂറാണ് നഗരത്തിലെ തിരക്ക് മൂലം നഷ്ടമാകുന്നത്. പൂനെ (ശരാശരി തിരക്ക് 71.1%), മുംബൈ (63.2%), ന്യൂഡല്‍ഹി (60.2%), കൊല്‍ക്കത്ത (58.9%), ചെന്നൈ (58.6%) എന്നീ സംസ്ഥാനങ്ങളും പട്ടികയില്‍ ഇടം നേടി.ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ബെംഗളൂരുവിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ദക്ഷിണേന്ത്യൻ നഗരമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ടോംടോം റിപ്പോർട്ട് പ്രകാരം ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. 55.5% ഗതാതക്കുരുക്ക് അനുഭവപ്പെടുന്ന നഗരത്തില്‍ പ്രതിവർഷം ഒരു യാത്രക്കാരന് ഏകദേശം 123 മണിക്കൂർ നഷ്ടമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനം വർഷങ്ങളായി ഹൈദരാബാദില്‍ ഗതാഗതക്കുരുക്ക് ഉയർന്ന നിലയിലാണ്.ശരാശരി വാഹന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ നിന്ന് ഒരു വർഷത്തില്‍ മണിക്കൂറില്‍ 18.4 കിലോമീറ്ററായി കുറഞ്ഞതിനാല്‍ ഹൈദരാബാദിലെ ഗതാഗതത്തിൻ്റെ വേഗത മന്ദഗതിയിലാകുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സമീപകാല ട്രാഫിക് ഡാറ്റ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. ഈ കണക്കാണ് ബെംഗളൂരുവിന്റെ തിരക്കുമായി താരതമ്യപ്പെടുത്തുന്നതിന് കാരണമായത്.റോഡിലെ സ്വകാര്യ വാഹനങ്ങളുടെ വർധനവ്, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മന്ദഗതിയിലുള്ള വികസനം, വാണിജ്യ, റെസിഡൻഷ്യല്‍ ഏരിയകള്‍ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ അഭാവം, മെട്രോ – ബസ് റൂട്ടുകളിലെ കണക്റ്റിവിറ്റിക്കുറവ്, ഗതാഗത നിയന്ത്രണത്തിലെ പോരായ്മകള്‍ എന്നിവയുള്‍പ്പെടെ ഹൈദരാബാദിന്റെ ഗതാഗതം വഷളാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളാണുള്ളത്. തിരക്കേറിയ നഗരങ്ങളുടെയും പട്ടണങ്ങളുടെയും പട്ടികയില്‍ അഹമ്മദാബാദ്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളും ഇടം നേടിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തിരക്ക് വർധിക്കുന്ന സാഹചര്യവുമുണ്ട്. പൊതുഗതാഗതം, മികച്ച ട്രാഫിക് മാനേജ്മെന്റ്, നഗര ആസൂത്രണം എന്നിവയില്‍ അടിമുടിയുള്ള മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ഇന്ത്യൻ നഗരങ്ങള്‍ ഉടൻ തന്നെ ബെംഗളൂരു പോലെയാകാൻ സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group