Home കർണാടക കൊക്കെയ്നില്‍ മുക്കിയ വസ്ത്രങ്ങള്‍; ബംഗളൂരുവില്‍ 24 കോടിയുടെ ലഹരിമരുന്നുമായി വിദേശവനിത പിടിയില്‍

കൊക്കെയ്നില്‍ മുക്കിയ വസ്ത്രങ്ങള്‍; ബംഗളൂരുവില്‍ 24 കോടിയുടെ ലഹരിമരുന്നുമായി വിദേശവനിത പിടിയില്‍

by ടാർസ്യുസ്

ബംഗളൂരു: വിദേശത്തുനിന്നും വിമാനമാർഗ്ഗം ലഹരിമരുന്ന് കടത്താനുള്ള വൻ നീക്കം ബംഗളൂരുവില്‍ എൻസിബി തകർത്തു ഫെബ്രുവരി 17-ന് കെംപഗൗഡ വിമാനത്താവളത്തിലിറങ്ങിയ ബ്രസീലിയൻ യുവതിയാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങള്‍ കൊക്കെയ്ൻ ലായനിയില്‍ മുക്കിയെടുത്ത നിലയിലായിരുന്നു.ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ദോഹ വഴി ബംഗളൂരുവിലെത്തുന്ന യാത്രക്കാരി ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന് എൻസിബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയ യുവതിയെ തടഞ്ഞുവെച്ച്‌ ബാഗേജ് പരിശോധിച്ചപ്പോള്‍ വലിയ ബാഗിനുള്ളില്‍ നാല് ഹാൻഡ്‌ബാഗുകള്‍ കൂടി കണ്ടെത്തി. ഇവയുടെ രഹസ്യ അറകളില്‍ കൊക്കെയ്ൻ കലർത്തിയ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.പിടിച്ചെടുത്ത 4.7 കിലോഗ്രാം കൊക്കെയ്‌ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 24 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കസ്റ്റഡിയിലുള്ള യുവതിയെ എൻസിബി സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് കൈമാറാൻ ലക്ഷ്യമിട്ടിരുന്ന പ്രാദേശിക സംഘങ്ങളെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group