ബെംഗളൂരു: മുതിർന്ന കന്നഡ നടനും സംവിധായകനും ജോ സൈമണ്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.നടനായും സംവിധായകനായും ഗാനരചയിതാവായും നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു.ബെംഗളൂരുവില്‍ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തില്‍ പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 4.30-ഓടെ മരണം സ്ഥിരീകരിച്ചു.കന്നഡയില്‍ നിരവധി ജനപ്രിയ ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്.’സാഹസ സിംഹ’, ‘സിംഹ ജോഡി’, ‘മിസ്റ്റർ വാസു’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.